This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റമൈസർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റമൈസർ

Atomiser

ആറ്റമൈസർ

ദ്രാവകങ്ങളെ സൂക്ഷ്‌മകണങ്ങളുടെ ഒരു ജെറ്റ്‌ (jet) ആക്കി മാറ്റുന്നതിനുള്ള ഉപകരണം. ദ്രാവകം ഒരു സംഭരണിയിലാക്കിയശേഷം വേഗംകൂടുതലുള്ള ഒരു വായു ജെറ്റ്‌ (air jet) അതിനു മുകളിലൂടെ കടത്തിവിടുന്നു. "ബർണൂളിതത്ത്വ' പ്രകാരം ജെറ്റിൽ അനുഭവപ്പെടുന്ന മർദക്കുറവിന്റെ ഫലമായി ദ്രാവകം ഉയരുകയും "സ്‌പ്ര' രൂപത്തിൽ പുറത്തുവരികയും ചെയ്യുന്നു. ജെറ്റിന്റെ നാസാഗ്രം (nozzle) ഉപയോഗിച്ച്‌ "സ്‌പ്രേ" നിയന്ത്രിക്കാം. കീടനാശിനികള്‍ തളിക്കുന്നതിനും ഇത്തരം ഉപകരണം ധാരാളമായി ഉപയോഗിച്ചുവരുന്നു. അപകേന്ദ്രണതത്ത്വ(Centrifugal principle)ത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന ആറ്റമൈസറുകളും ഉണ്ട്‌. ഇതിൽ വളരെവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫലക(disc)ത്തിന്റെ പുറത്തു പതിക്കുന്ന ദ്രാവകത്തുള്ളികള്‍ ചെറിയ കണങ്ങളായി തെറിച്ച്‌ സ്‌പ്ര ആയിത്തീരുകയാണ്‌ ചെയ്യുന്നത്‌.

സ്‌പ്രേ പെയിന്റിങ്‌, ദ്രാവകങ്ങളും വാതകങ്ങളും തമ്മിലുള്ള രാസപ്രവർത്തനം എന്നിങ്ങനെ പല വ്യാവസായികരംഗങ്ങളിലും ആറ്റമൈസറിന്റെ സഹായം ആവശ്യമായി വരാറുണ്ട്‌. ദ്രവങ്ങളെ എച്ചമറ്റ കണങ്ങളാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ അതിന്റെ ഉപരിതലവിസ്‌തൃതി ഗണ്യമായി വർധിക്കുന്നു. ഈ തത്ത്വമാണ്‌ മേല്‌പറഞ്ഞ രണ്ടു വ്യവസായങ്ങളിലും പ്രയോജനപ്പെടുത്തുന്നത്‌. ദ്രാവകത്തെ കണീകരിക്കുമ്പോള്‍ അവയ്‌ക്ക്‌ വാതകങ്ങളുടെ തന്മാത്രകളുമായി കൂടുതൽ എളുപ്പത്തിലും ഗാഢമായും സമ്പർക്കമുണ്ടാവുകയും തമ്മിലുള്ള രാസപ്രവർത്തനം ത്വരിതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നു.

(ഡോ. എം. കെ. രുദ്രവാരിയർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍