This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറുകാലാദി എച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറുകാലാദി എച്ച

ആയുർവേദവിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഒരു എച്ച. ഇത്‌ എല്ലാവിധ കാമിലരോഗങ്ങള്‍ക്കും പാണ്ഡിനും പ്രത്യൗഷധമായി വിധിക്കപ്പെട്ടിട്ടുണ്ട്‌. "ആറുകാലുമമൃതും കൊഴുപ്പയും ദുർവശക്രലതയും പിഴിഞ്ഞതിൽ വേകുമെച്ച കദളിക്കിഴങ്ങുമായ്‌, നാശയത്യഖിലദോഷകാമിലാം' എന്നാണ്‌ ഇതിന്റെ യോഗത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്‌. ആറുകാല്‌ (കയ്യോന്നി, കൈതോന്നി, കഞ്ഞുച്ചി), അമൃത്‌, കൊഴുപ്പ, ദുർവ (കറുകനാമ്പ്‌), ശക്രലത (ഉഴിഞ്ഞ) എന്നിവയുടെ നീരിൽ കദളിവാഴക്കിഴങ്ങ്‌ (മാണം) കല്‌ക്കമായിച്ചേർത്തു കാച്ചിയരിച്ച എച്ച എല്ലാവിധ കാമിലദോഷങ്ങളെയും നശിപ്പിക്കുമെന്ന്‌ സാരം. ഇടങ്ങഴി എച്ചയ്‌ക്ക്‌ മേല്‌പറഞ്ഞ അഞ്ചുകൂട്ടം മരുന്നുകളിൽ ഓരോന്നിന്റെയും സ്വരസം (ഇടിച്ചുപിഴിഞ്ഞ നീര്‌) ഇടങ്ങഴിവീതവും കല്‌ക്കം എച്ചയുടെ -ഉം ചേർക്കേണ്ടതാണ്‌. (ഡോ. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍