This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരൽ

19 കുടുംബങ്ങളിലായി 500-ലേറെ സ്‌പീഷീസുകളുള്ള ഒരു മത്സ്യഗോത്രത്തിലെ (Anguiliformes or Apodes) അംഗങ്ങള്‍. ഇവയിൽ ശുദ്ധജല ആരലുകള്‍ മാത്രം 16 സ്‌പീഷീസുകളോളം വരും. തീരപ്രദേശങ്ങള്‍ മുതൽ ആഴക്കടൽ വരെ എല്ലായിടത്തും ആരലുകളെ കണ്ടെത്താം. ഇവയുടെ ഉദ്‌ഭവത്തെയോ (origin) പരിണാമത്തെയോ കുറിച്ച്‌ വളരെ പരിമിതമായ വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. മിക്കവാറും എല്ലാ ആരലുകളും ഭക്ഷണയോഗ്യമാണ്‌. പാമ്പുകളെപ്പോലുള്ള ശരീരം പൊത്തുകളിലും കുഴികളിലും പാറയിടുക്കുകളിലും കഴിയുന്നതിന്‌ ഇവയെ സഹായിക്കുന്നു. ആരലിന്റെ പല്ലുകള്‍ മൂർച്ചയേറിയതും അപകടകരവുമാണ്‌.

ആരലുകളുടെ ശകുലരന്ധ്രങ്ങള്‍ (gill openings) വെളരെ ചെറുതും ആവരണങ്ങളില്ലാത്തവയുമാണ്‌. ചിറകുകളിൽ (fins) മെുള്ളുകള്‍ കാണ്‍മാനില്ല. പൃഷ്‌ഠപത്ര(dorsal fin)ത്തിന്റെ തുടർച്ചയാണ്‌ പുച്ഛപത്രം (anal fin). അധരപത്രവും (ventral fin) ആരലുകളിൽ കാണുന്നില്ല. ശല്‌കങ്ങള്‍ ഉണ്ടെങ്കിൽത്തന്നെ അവ തൊലിയിൽ ആഴത്തിൽ ആകയാൽ ശ്രദ്ധയിൽപ്പെടുകയില്ല.

മത്സ്യങ്ങളെയും മറ്റു ചെറുജീവികളെയും ഇവ അതിവേഗം ഭക്ഷിച്ചുതീർക്കും. ഇവയുടെ ജീവിതചക്രത്തിൽ രണ്ട്‌ ലാർവാഘട്ടങ്ങളുണ്ട്‌. സുതാര്യവും റിബണ്‍പോലുള്ളതുമായ ശരീരത്തോടുകൂടിയ ലെപ്‌റ്റോകെഫാലസ്‌ (Leptocephalus) ആണ്‌ ആദ്യത്തേത്‌. അടുത്തഘട്ടമായ എൽവർ (elver) പൂർണവളർച്ചയെത്തുന്നതോടെ ആരലായി മാറുന്നു.

ശുദ്ധജല-ആരലുകള്‍ ഉത്‌പാദനസമയത്ത്‌ കടലിന്റെ ആഴംകൂടിയ ഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുന്നു. വർഗോത്‌പാദനത്തോടെ ഇവ നശിച്ചുപോവുകയാണ്‌ പതിവ്‌. ലെഫ്‌റ്റോകെഫാലസ്‌ ലാർവകള്‍ ജലോപരിതലത്തിനടുത്ത്‌ ഒഴുകിനടന്ന്‌, ഒന്നുമുതൽ മൂന്നുവരെ വർഷത്തിനുശേഷം, നദികളിലേക്കു മടങ്ങിപ്പോകുന്നു. അപ്പോഴേക്കും അവ ഏതാണ്ട്‌ പൂർണവളർച്ചെയത്തിയിട്ടുണ്ടാകും. ആങ്‌ഗ്വില റോസ്റ്റ്രറ്റ (Anguilla rostrata)എന്ന സാധാരണ ആരലും കോങ്‌ഗർ ഓഷ്യാനിക്കസ്‌ (Conger oceanicus)എന്ന കോങ്‌ഗർ ആരലും ആരൽവർഗത്തിലെ അറിയപ്പെടുന്ന അംഗങ്ങളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍