This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യശൂരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യശൂരന്‍

പ്രസിദ്ധ സംസ്‌കൃത ബൗദ്ധകവി. അശ്വഘോഷകവിക്കു ശേഷമാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നത്‌ എന്നു ഗവേഷകർ കരുതുന്നു. ഏതാനും ബുദ്ധാപദാനകഥകളടങ്ങുന്ന ജാതകമാല എന്ന സംസ്‌കൃതഗ്രന്ഥമാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതി. എ.ഡി. 3-4 ശ.-ങ്ങളിൽ ജീവിച്ചിരുന്നു എന്നതിൽ കവിഞ്ഞ്‌ ആര്യശൂരന്റെ ജീവിതകാലത്തെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജാതകമാല ഗദ്യപദ്യാങ്ങകമായ ഒരു കൃതിയാണ്‌. പാലിഭാഷയിലുള്ള ജാതകകഥകളിലും ചര്യാപിടകത്തിലും നിന്ന്‌ എടുത്ത 34 കഥകളാണ്‌ ഇതിൽ അടങ്ങിയിട്ടുള്ളത്‌. ജാതകമാലയിലെ രചനയ്‌ക്ക്‌ അനുരോധമായ പല ചിത്രശില്‌പങ്ങളും അജന്താഗുഹകളിൽ കാണാനുണ്ട്‌. ഈ ഗ്രന്ഥത്തെ ചൈനീസ്‌ ബുദ്ധമതപണ്ഡിതനായ ഇത്‌സിങ്‌ ശ്ലാഘിച്ചിട്ടുണ്ട്‌.

ബൗദ്ധന്മാരുടെ പുണ്യഗ്രന്ഥങ്ങള്‍ (Sacred Books of the Buddhists) െഎന്ന പരമ്പരയിൽ ജെ. എസ്‌. സ്‌പെയർ എന്ന പണ്ഡിതന്‍ ഇത്‌ 1895-ൽ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യുകയുണ്ടായി. വിശദമായ വ്യാഖ്യാനത്തോടുകൂടിയ ഇതിന്റെ ഒരു പുതിയ പ്രസാധനം ദർഭംഗയിൽനിന്ന്‌ പി.എൽ. വൈദ്യ നിർവഹിച്ചിട്ടുണ്ട്‌ (1959). ഈ കൃതിയുടെ ചീനപരിഭാഷ 10-ാം ശ.-ത്തിൽ പ്രകാശനം ചെയ്‌തതായി രേഖകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍