This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യവേള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യവേള

ആര്യവേള

കപ്പാറിഡേസി (Capparidaceae) സസ്യകുടുംബത്തിൽ ഉള്‍പ്പെടുന്ന ചെറിയ ഒരു ചെടി. ശാസ്‌ത്രനാമം: ക്‌ളിയോം വിസ്‌കോസ (Cleome viscosa). കാട്ടുകടുക്‌ (wild mustard) എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. പൂക്കള്‍ക്ക്‌ ഏതാണ്ട്‌ ചിലന്തിയുടെ ആകൃതിയാകുന്നു; ഇലകള്‍ ലളിതങ്ങളാണ്‌; പൂവിന്റെ ദളങ്ങള്‍ പൂർണങ്ങളും. ഇലകളോടൊപ്പം നഖങ്ങള്‍പോലെയുള്ള മുള്ളുകളും കാണാം. മണൽ അധികമുള്ളതും വെയിൽ ധാരാളം കിട്ടുന്നതുമായ പ്രദേശങ്ങളിൽ ഈ ചെടികള്‍ തഴച്ചുവളരുന്നു. വിത്തുകള്‍വഴിയാണ്‌ പുതിയ ചെടികള്‍ ഉണ്ടാകുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍