This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരോഹണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരോഹണം

സംഗീതത്തിൽ സ്വരങ്ങള്‍ക്കു നിർണയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങള്‍ക്കനുസൃതമായി താഴെനിന്നു മുകളിലേക്ക്‌ ഉയർത്തിപ്പാടുമ്പോഴുണ്ടാകുന്ന സ്വരസഞ്ചാരത്തിന്‌ ആരോഹണം എന്നു പറയുന്നു; മുകളിൽനിന്ന്‌ താഴേക്കുള്ള സ്വരസഞ്ചാരത്തിന്‌ അവരോഹണം എന്നും.

സാധാരണ ആരോഹണാവരോഹണങ്ങളിൽ സ്വരസ്ഥാനങ്ങള്‍ ഒന്നുതന്നെയായിരിക്കും. എന്നാൽ ഭൈരവി, മുഖാരി തുടങ്ങിയ ഭാഷാംഗരാഗങ്ങളിൽ ആരോഹണങ്ങളിൽ വരുന്ന ധൈവതമല്ല അവരോഹണത്തിൽ ഉണ്ടാവുക. ഈ മാറ്റം ഭാഷാംഗരാഗങ്ങളിലുള്ള അന്യസ്വരപ്രകർഷംകൊണ്ടുകൂടിയാകാം. രാഗത്തിന്റെ മാറ്റു കൂട്ടുവാനുള്ള പ്രത്യേകതരം സ്വരപ്രയോഗങ്ങള്‍ അഥവാ വിശേഷസ്വരസഞ്ചാരങ്ങള്‍ ആരോഹണാവരോഹണക്രമത്തെ ബാധിച്ചു എന്നുവരാം. ധനാശി, ശങ്കരാഭരണം, കാംബോജി തുടങ്ങിയ രാഗങ്ങളിൽ ഇത്തരം വിശേഷസ്വരസഞ്ചാരങ്ങള്‍ ആരോഹണാവരോഹണക്രമത്തിന്‌ അനുസൃതമല്ലാതെ സംഭവിക്കാറുണ്ട്‌. നോ: രാഗങ്ങള്‍; സപ്‌തസ്വരങ്ങള്‍; ഭാരതീയ സംഗീതം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B5%8B%E0%B4%B9%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍