This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരിഫ്‌ (1910 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരിഫ്‌ (1910 - )

കശ്‌മീരികവി. മിഴ്‌സാ ജി.എച്ച്‌. ബേഗ്‌ എന്നാണ്‌ ശരിയായ പേര്‌; "ആരിഫ്‌' തൂലികാനാമവും. കാശ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയിൽപ്പെട്ട കഡിപൊറ എന്ന ഗ്രാമത്തിൽ 1910 ന. 10-ന്‌ ജനിച്ചു. ശ്രീനഗറിലും അലിഗഢ്‌ സർവകലാശാലയിലും വിദ്യാഭ്യാസം നടത്തി ബിരുദം നേടി. മാതൃഭാഷ കശ്‌മീരി ആണെങ്കിലും ഉർദുവിലും പേർഷ്യനിലും തുല്യമായ അവഗാഹം ഇദ്ദേഹം നേടിയിട്ടുണ്ട്‌. കാശ്‌മീരി സാഹിത്യത്തെ പ്രതിനിധാനം ചെയ്‌ത്‌ കേന്ദ്രസാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായിരുന്നിട്ടുണ്ട്‌. ദീർഘകാലം ജമ്മുവിലെ പട്ടുനൂൽവ്യവസായ(Sericulture) സ്ഥാപനത്തിന്റെ ഡയറക്‌ടറായി പ്രവർത്തിച്ചശേഷം ഉദ്യോഗത്തിൽനിന്നു വിരമിച്ചു. ആധുനിക കശ്‌മീരി കവിതാരംഗത്ത്‌ വിപ്ലശ്ശവത്തിന്റെ ഏറ്റവും വലിയ കൊടുങ്കാറ്റുണ്ടാക്കിയ കവിയാണ്‌ ആരിഫ്‌. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനുവേണ്ടിയുള്ള ഉദ്‌ബോധനം ആരിഫിന്റെ കവിതകളിൽ പ്രതിധ്വനിക്കുന്നു. ഫ്യൂഡലിസത്തിനെതിരായി കവിതയിലൂടെ ഇദ്ദേഹം നടത്തിയിട്ടുള്ള തീക്ഷ്‌ണവിമർശനവും നിന്ദാസ്‌തുതിയും കശ്‌മീരികവിതയിൽ ഒരു പുതിയ പ്രസ്ഥാനത്തിനു ആരംഭമിട്ടു. ഭാഷ, ഭാവം, വൃത്തം എന്നിവയിലെല്ലാം പുതുമ വരുത്തുവാന്‍ ആരിഫ്‌ പ്രത്യേകം ശ്രദ്ധവച്ചിരുന്നതായി ഇദ്ദേഹത്തിന്റെ കവിതകള്‍ വ്യക്തമാക്കുന്നുണ്ട്‌.

ഭാവഗീതങ്ങള്‍, സമരഗാഥകള്‍, ദാർശനികകവിതകള്‍ എന്നീ വിഭാഗങ്ങളിൽ നിരവധി കൃതികള്‍ ആരിഫ്‌ രചിച്ചിട്ടുണ്ട്‌. ബാംഗീഅവൽ (1943), രമൂസി ആർഫ്‌ (1944), മഗർകാർവാന്‍സോന്‍ (1945), ലൈലാ വാ മുസ്‌തഫ (1946) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ എച്ചപ്പെട്ട കൃതികള്‍. കൂടാതെ റുബാഇയാത്ത്‌ മിഴ്‌സാ ആരിഫ്‌ (1954) എന്നൊരു ഖണ്ഡകാവ്യവും ആരിഫ്‌ രചിച്ചിട്ടുണ്ട്‌. ഒമർഖയ്യാമിന്റെ റുബാഇയാത്തിന്റെ ഒരനുകരണമാണിത്‌. ഇന്ത്യയുടെ ഭരണഘടന കശ്‌മീരി ഭാഷയിൽ പരിഭാഷപ്പെടുത്താന്‍ നിയുക്തനായത്‌ ആരിഫ്‌ ആയിരുന്നു. 1986-ൽ സാഹിത്യ അക്കാദമി അവാർഡ്‌ നേടി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E2%80%8C_(1910_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍