This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരാത്രികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരാത്രികം

രാത്രിയിൽ ദേവവിഗ്രഹങ്ങള്‍ക്ക്‌ മുന്നിൽ ഉഴിയുന്ന ദീപമോ, ദീപമുള്‍ക്കൊള്ളുന്ന പാത്രമോ ആണ്‌ ആരാത്രികം. രാത്രിയിലെ ദീപാരാധന എന്ന സാമാന്യാർഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്‌. പകൽ ഉഴിയുവാന്‍ ഉപയോഗിക്കുന്ന ദീപത്തിനും, വിളക്ക്‌, മാല, തിരി മുതലായവകൊണ്ടുള്ള ഉഴിച്ചിലിനും ആ രാത്രികമെന്നു പേരുണ്ട്‌. ആരാത്തികം എന്ന തദ്‌ഭവരൂപവും പ്രയോഗത്തിലിരിക്കുന്നു. ഹിന്ദിയിലെ ആരതിയും തമിഴിലെ ആരത്തിയും ആരാത്രികത്തിന്റെ രൂപാന്തരങ്ങള്‍ മാത്രമാണ്‌. എല്ലാ പൂജകളുടെയും പര്യവസാനം ആരാത്രികത്തിലാണ്‌. കർപ്പൂരദീപമോ വർത്തി(തിരി)ദീപമോ ആണ്‌ ഇതിലേക്കുപയോഗിക്കുന്നത്‌. ദേവന്‌ നിവേദിക്കുന്നതിനു മുമ്പും പിമ്പും ധൂപവും ദീപവും കത്തിക്കാറുള്ളതിനെ ആരാത്രികമായി പറയാറില്ല.

ബ്രാഹ്മണരുടെയിടയിൽ വിവാഹവേളയിൽ വധൂവരന്മാരുടെ മുന്നിലും ഉപനയനത്തിൽ ഉപനീതനായ കുമാരനെ മടിയിൽ ഇരുത്തി ഉപനേതാവിന്റെ മുന്നിലും സീമന്തത്തിൽ ദമ്പതികളുടെ മുമ്പിലും ആരാത്രികം നടത്താറുണ്ട്‌. ഏകാരത്തി, പഞ്ചാരത്തി, കൂർമാരത്തി, കുംഭാരത്തി എന്നിങ്ങനെ ഈ ദീപങ്ങള്‍ പല രൂപങ്ങളിൽ കാണുന്നുണ്ട്‌. നോ: ആരത്തിപ്പാട്ട്‌ (പ്രാഫ. ആർ. വാസുദേവന്‍പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍