This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരഭി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരഭി

ഇരുപത്തി ഒന്‍പതാമത്തെ മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യം. ആരോഹണം: സ രി മ പ ധ സ അവരോഹണം: സ നി ധ പ മ ഗ രി സ

ആരോഹണത്തിൽ അഞ്ചും അവരോഹണത്തിൽ ഏഴും സ്വരങ്ങളുള്ളതുകൊണ്ട്‌ ഇതിനെ ഒരു ഔഡവ-സമ്പൂർണ രാഗം എന്നു പറയാം. ആരോഹണത്തിൽ ഗ, നി എന്നീ സ്വരങ്ങള്‍ വർജ്യമാണ്‌. ഷഡ്‌ജപഞ്ചമങ്ങള്‍ക്കു പുറമേ തീവ്രഋഷഭം, തീവ്രഗാന്ധാരം, കോമളമധ്യമം, തീവ്രധൈവതം, തീവ്രനിഷാദം എന്നീ സ്വരങ്ങളാണ്‌ ഈ രാഗത്തിൽ അടങ്ങിയിരിക്കുന്നത്‌. ഈ സ്വരങ്ങള്‍ ജനകരാഗത്തിൽ ഉള്‍പ്പെട്ടവ മാത്രമായതുകൊണ്ട്‌ ഇതിനെ ഉപാംഗരാഗമെന്നും വിശേഷിപ്പിക്കാം. അതുപോലെ മധ്യകാലത്തിൽ പാടുമ്പോള്‍ ഈ രാഗത്തിന്റെ സവിശേഷതകള്‍ കൂടുതൽ വ്യക്തമാകുന്നുവെന്നതുകൊണ്ട്‌ നാട്ട, ഗൗള, വരാളി, ശ്രീരാഗം എന്നവിയോടൊപ്പം ആരഭിയും ഘനപഞ്ചകത്തിൽപ്പെടുന്നു. മ, ഗ, രി എന്നീ സ്വരങ്ങളിൽ ഗാന്ധാരം, മധ്യമസ്വരത്തിൽ നിന്നാരംഭിച്ച്‌ പൂർണമായി ഗാന്ധാരത്തിൽ നില്‌ക്കാതെ പാടുമ്പോഴാണ്‌ രാഗസ്വരൂപം വ്യക്തമാകുന്നത്‌. മറ്റു പല സവിശേഷതകളും ഈ രാഗത്തിനുണ്ട്‌. ഗമക സാധ്യതയുള്ള രാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ ഇതിനെ ഒരു ഗമകവരിക രാഗമെന്ന്‌ പറയാറുണ്ട്‌. ആരഭിയുടെ സ്വരച്ചാർത്തിൽ മഗരിസരി എന്ന ഒരു രഞ്‌ജകപ്രയോഗമുണ്ട്‌; അതുപോലെ ജണ്ഡഥാട്ടു പ്രയോഗവും ഈ രാഗത്തിൽ ധാരാളം ഉണ്ടാകാറുണ്ട്‌.

സാർവകാലികരാഗമായ ആരഭി ഒരു മൂർഛനാകാരക രാഗം കൂടിയാണ്‌. ഇതിലെ രി, മ, പ എന്നീ സ്വരങ്ങള്‍ ആധാര ഷഡ്‌ജമാക്കി ശ്രുതിഭേദം ചെയ്‌താൽ ആഭേരി, മോഹനകല്യാണി, കേദാരഗൗള എന്നീ ഔഡവ-സമ്പൂർണ രാഗങ്ങള്‍ ജനിക്കും. ആരഭിരാഗത്തിലുള്ള ചില പ്രധാന കൃതികള്‍: 1. ലാലസിദളു - പുരന്ദരദാസന്‍ 2. നാദസുധാരസം - ത്യാഗരാജന്‍ 3. സാധിഞ്ചനെ - പഞ്ചരത്‌നകീർത്തനം 4. ശ്രീസരസ്വതി - മുത്തുസ്വാമി ദീക്ഷിതർ 5. പാഹി പർവത - സ്വാതിതിരുനാള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%AD%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍