This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരപാഹോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരപാഹോ

Arapaho

അൽഗോങ്കിയന്‍ വംശജർ

യു.എസ്സിൽ പ്ലശ്ശാറ്റേ, അർകന്‍സാ എന്നീ നദികളുടെ തടപ്രദേശത്ത്‌ വസിക്കുന്ന ഒരു അൽഗോങ്കിയന്‍ വർഗം. "ചെയെന്ന' ഇന്ത്യരുമായി അടുത്ത ബന്ധമുള്ളവരാണ്‌ ഇക്കൂട്ടർ. ഇവരുടെ പ്രഭവസ്ഥാനം വടക്കന്‍ മിനിസോട്ടയാണ്‌; ഇവിടെനിന്നാണ്‌ പ്ലശ്ശാറ്റേതടത്തിലേക്കും അർകന്‍സായിലേക്കും ഇക്കൂട്ടർ കടന്നത്‌. കാട്ടുപോത്തിനെ വേട്ടയാടുക ഇവരുടെ പ്രധാനതൊഴിലാണ്‌. "റ്റെപ്പി' എന്ന പേരിൽ അറിയപ്പെടുന്ന അമേരിന്ത്യന്‍ കുടിലുകളിൽ ഇവർ വസിക്കുന്നു. 1960-ൽ വ്യോമിംഗിലും ഒക്‌ലഹോമയിലും 2,500-ഓളം ആരപാഹോ വർഗക്കാർ ഉണ്ടെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. തെക്കന്‍-വടക്കന്‍ ആരപാഹോ വിഭാഗങ്ങള്‍ കൂടാതെ രണ്ടോ മൂന്നോ വിഭാഗങ്ങള്‍കൂടി ഇവരുടെ ഇടയിലുണ്ട്‌. ഒരു കാലത്ത്‌ ഇവർ ഗോത്രപരമായി സ്വതന്ത്രരായിരുന്നു; അവർക്ക്‌ പ്രത്യേകഭാഷയുമുണ്ടായിരുന്നു. അൽഗോങ്കിയന്‍ഭാഷയിൽനിന്ന്‌ വ്യതിരിക്തമാണ്‌ അരപാഹോ ഭാഷ. ഈ ഭാഷ സംസാരിക്കുന്നവർ വളരെ മുമ്പുതന്നെ മൂലഗോത്രത്തിൽനിന്നു മാറിയവരാണ്‌. ഇവർക്കു പ്രത്യേക (clan) കുലമുണ്ടായിരുന്നില്ല. മതാനുഷ്‌ഠാനങ്ങള്‍ക്കായി ഈ ജനങ്ങളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തരം തിരിച്ചിരുന്നു. പുരുഷന്മാരുടെയിടയിൽ ഇങ്ങനെ ഏഴു വിഭാഗങ്ങളുണ്ട്‌; സ്‌ത്രീകള്‍ക്ക്‌ ഒരു വിഭാഗവും. ഇവർ സൂര്യനൃത്തം നടത്തിയിരുന്നു. പ്രതനൃത്തത്തിൽ ഇവർ കൂടുതൽ പ്രതിപത്തി കാണിച്ചിരുന്നതായി സൂചനയുണ്ട്‌. അനുഷ്‌ഠാനവ്യവസ്ഥകള്‍, അലങ്കരണകല, മറ്റു സവിശേഷതകള്‍ എന്നിവ കണക്കിലെടുത്താൽ അൽഗോങ്കിയന്‍ സംസ്‌കാരത്തിലെ ഒരു പ്രത്യേക ഗോത്രമാണ്‌ ആരപാഹോവർഗമെന്നു കരുതാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%AA%E0%B4%BE%E0%B4%B9%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍