This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരത്തിപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരത്തിപ്പാട്ട്‌

ചില ശുഭകർമങ്ങള്‍ക്കനുബന്ധമായി "അരത്തം' ഉഴിയുമ്പോള്‍ പാടാറുള്ള പാട്ട്‌. "അരത്തം ഉഴിച്ചിൽ' എന്നത്‌ "ആരാത്രികം' എന്ന സംസ്‌കൃതസംജ്ഞയിൽ നിന്നുമാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. ദീപാരാധന, ദീപദർശനം എന്നൊക്കെ ഈ പദത്തിനർഥമുണ്ട്‌. ദീപാരാധനയുടെ ഭാഗമായും അരത്തം ഉഴിയാറുണ്ട്‌. ആ സന്ദർഭത്തിൽ പാടുന്ന പാട്ടുകളെയും ആരത്തിപ്പാട്ടുകളെന്നാണ്‌ പറയുക. നാടന്‍പാട്ടുകളും ശാസ്‌ത്രീയഗാനങ്ങളും ഇവയിൽ ഉള്‍പ്പെടുന്നു.

ബലികർമങ്ങളിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ സാധാരണ നടത്താറുള്ള കാളിപൂജയിൽ, രക്തപൂഷ്‌പാഞ്‌ജലി പോലെ ചുച്ചാമ്പും മഞ്ഞളും ചേർത്തുണ്ടാക്കിയ രക്തവർണത്തിലുള്ള ദ്രാവകം (അരത്തം) പാത്രത്തിലൊഴിച്ച്‌ ഉഴിയുകയും പുഷ്‌പങ്ങള്‍ അതിൽ മുക്കി അർച്ചന നടത്തുകയും ചെയ്യുന്നു. കുരുതി എന്നാണ്‌ ഈ പ്രത്യേക കർമത്തിനുള്ള പേർ. ഏതാണ്ട്‌ ഇതുപോലെതന്നെ ദൃക്‌ദോഷം-കണ്‍പേറ്‌-ഒഴിക്കുന്നതിനും അരത്തം ഉഴിച്ചിൽ നടത്താറുണ്ട്‌. ഈ അവസരങ്ങളിലെല്ലാം സാധാരണ പാടാറുള്ളത്‌ നാടന്‍ പാട്ടുകളാണ്‌; ഇതിനുവേണ്ടി രചിക്കപ്പെട്ടിട്ടുള്ള അപൂർവം ചില ശാസ്‌ത്രീയഗാനങ്ങളും പ്രചാരത്തിലുണ്ട്‌. അതിൽ പ്രസിദ്ധമായത്‌. "പതിക്കീ ഹാരതീ രേ-സീതാ- പതിക്കി ഹാരതീ രേ' എന്നു തുടങ്ങുന്ന ത്യാഗരാജകൃതിയാണ്‌. "ജയമംഗളം നിത്യശുഭ മംഗളം' എന്നൊരു ഗാനവും ശുഭകരമായ സന്ദർഭങ്ങളിൽ അരത്തം ഉഴിച്ചിലിനോടൊപ്പം ആലപിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍