This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരംപുളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരംപുളി

ഓക്‌സാലിഡേസീ (Oxalidaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു ഫലവൃക്ഷം. ശാസ്‌ത്രനാമം: അവറോവ കരംബോള (Averrhoa carambola). ഉഷ്‌ണമേഖലയിലാണ്‌ ധാരാളമായി കാണപ്പെടുന്നത്‌. ഇന്ത്യയിലും ചൈനയിലും ഇത്‌ നട്ടുവളർത്തുന്നു. വെസ്റ്റ്‌ ഇന്‍ഡീസിലും ദക്ഷിണകാലിഫോർണിയയിലും വന്‍തോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്‌.

ആരംപുളി

5-10 മീ. ഉയരം വയ്‌ക്കുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ ഏകാന്തരക്രമത്തിൽ കാണപ്പെടുന്നു. ഇലകള്‍ സ്‌പർശനത്തിന്‌ പ്രതിചേഷ്‌ടിക്കുന്നവ(responding)ആണ്‌. ഫലങ്ങള്‍ക്ക്‌ അഞ്ചുകോണുകളുണ്ട്‌. ഇവയ്‌ക്ക്‌ ദീർഘവൃത്താകൃതിയാണുള്ളത്‌. ഒരു വലിയ ഓറഞ്ചിന്റെ വലിപ്പമുണ്ടാകും. മഞ്ഞനിറവും സുഗന്ധവുമുള്ള ഇവയുടെ മാസംളഭാഗത്തിന്‌ പുളിരസമാണ്‌. പകുതി പാകമായ ഫലങ്ങള്‍ ഉപ്പിലിടാന്‍ ഉപയോഗിക്കുന്നു. മധുരമുള്ള ഫലങ്ങള്‍ ഉണ്ടാകുന്ന മറ്റൊരിനം ആരംപുളിയും ഉണ്ട്‌. മധുരമുള്ള ഫലങ്ങള്‍ അതേപടി ഭക്ഷിക്കാവുന്നതാണ്‌. ഇത്‌ വർഷത്തിൽ മൂന്നുതവണ കായ്‌ക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%82%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍