This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരം

അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു ജീനസ്‌. കാട്ടിഞ്ചി എന്നും ഇത്‌ അറിയപ്പെടുന്നു. ഇതിന്റെ പല സ്‌പീഷീസുകളും യൂറോപ്പിലും ഏഷ്യയുടെ പടിഞ്ഞാറുഭാഗങ്ങളിലുമാണ്‌ ധാരാളമായി കാണപ്പെടുന്നത്‌. ചേമ്പിന്റേതുപോലുള്ള തണ്ടുകളാണിവയ്‌ക്കുള്ളത്‌. ഇലകള്‍ ലളിത(simple)മാണ്‌. പുഷ്‌പമഞ്‌ജരിയെ പൊതിഞ്ഞിരിക്കുന്ന ഇലയ്‌ക്ക്‌ വിവിധ നിറങ്ങളാണുള്ളത്‌.

അലങ്കാര സസ്യങ്ങളായാണ്‌ ആരം നമ്മുടെ നാട്ടിൽ സാധാരണ വളർത്തിവരുന്നത്‌. ചട്ടികളിലും നട്ടുവളർത്താറുണ്ട്‌. ചില സ്‌പീഷീസുകള്‍ വളരെ ബലമുള്ളവയാണ്‌. എന്നാൽ ആരം പാലസ്റ്റിനം (Arum palaestinum) പോലെയുള്ള ചിലവ വളരെ ബലഹീനങ്ങളായതിനാൽ അവയെ വളർത്തിയെടുക്കുന്നതിന്‌ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്‌. വിവിധനിറങ്ങളുള്ള ഇലയോടുകൂടിയ കലേഡിയം (ചിത്രത്താള്‍) വളർത്തുന്നതുപോലെ തന്നെയാണ്‌ സാധാരണയായി ആരവും വളർത്തപ്പെടുന്നത്‌. കിഴങ്ങുകളുടെ മുകളിൽനിന്നും വേരുണ്ടാകാന്‍ തക്കവച്ചം ആഴത്തിലാണ്‌ കിഴങ്ങുനടേണ്ടത്‌. വളർന്നുകൊണ്ടിരിക്കുന്ന സമയത്തും പുഷ്‌പിക്കുമ്പോഴും ധാരാളം വളവും വെള്ളവും ആവശ്യമാണ്‌. കരുത്തേറിയ (hardy) സ്‌പീഷീസുകള്‍ തണലിലാണ്‌ നന്നായി വളരുന്നുത്‌. വളക്കൂറുള്ള മച്ച്‌ ഇതിനും കൂടിയേ കഴിയൂ. പുതുതായുണ്ടാകുന്ന മുളകളാണ്‌ (off-shoots) പ്രധാന വർഗോദ്‌പാദനോപാധി. വിത്തുകളിൽനിന്നും പുതിയ തലമുറ രൂപം കൊള്ളാറുണ്ട്‌. അപൂർവം ചില സ്‌പീഷീസുകള്‍ കടുത്ത വിഷമുള്ളവയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍