This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയർകുഴൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആയർകുഴൽ== പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മുഖനാളത്തോടുകൂ...)
അടുത്ത വ്യത്യാസം →

12:22, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആയർകുഴൽ

പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മുഖനാളത്തോടുകൂടിയ ഒരിനം പുല്ലാംകുഴൽ. ഊതാനുള്ള ദ്വാരത്തോടുകൂടിയ അഗ്രം ചുണ്ടുകള്‍ക്കിടയിൽ അമർത്തി ഊതുന്നതോടൊപ്പം എതിരേയുള്ള സുഷിരങ്ങളിൽ വിരൽ ചലിപ്പിച്ച്‌ ശബ്‌ദനിയന്ത്രണം നിർവഹിച്ചാണ്‌ ഈ ഉപകരണത്തിൽനിന്നും സംഗീതം പുറപ്പെടുവിക്കുന്നത്‌. ഇത്‌ നേരിയ മധുരശബ്‌ദം ഉളവാക്കുന്നു. ആയർക്കുഴലിന്‌ സാധാരണ 30 സെ.മീ.-ഓളം നീളം ഉണ്ടായിരിക്കും. മുളകൊണ്ടാണ്‌ ഇത്‌ ഉണ്ടാക്കപ്പെടുന്നത്‌.

ആയർ (യാദവ) വംശത്തിലെ നായകനായിരുന്ന ശ്രീകൃഷ്‌ണന്റെ വേണുവിനെ അനുസ്‌മരിച്ചുകൊണ്ടാവണം ഈ സംഗീതോപകരണത്തിന്‌ ആയർകുഴൽ എന്ന പേരു വന്നതെന്ന്‌ ഊഹിക്കപ്പെടുന്നു. (പ്രാഫ. പി. സാംബമൂർത്തി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF%E0%B5%BC%E0%B4%95%E0%B5%81%E0%B4%B4%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍