This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയർകുഴൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയർകുഴൽ

പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മുഖനാളത്തോടുകൂടിയ ഒരിനം പുല്ലാംകുഴൽ. ഊതാനുള്ള ദ്വാരത്തോടുകൂടിയ അഗ്രം ചുണ്ടുകള്‍ക്കിടയിൽ അമർത്തി ഊതുന്നതോടൊപ്പം എതിരേയുള്ള സുഷിരങ്ങളിൽ വിരൽ ചലിപ്പിച്ച്‌ ശബ്‌ദനിയന്ത്രണം നിർവഹിച്ചാണ്‌ ഈ ഉപകരണത്തിൽനിന്നും സംഗീതം പുറപ്പെടുവിക്കുന്നത്‌. ഇത്‌ നേരിയ മധുരശബ്‌ദം ഉളവാക്കുന്നു. ആയർക്കുഴലിന്‌ സാധാരണ 30 സെ.മീ.-ഓളം നീളം ഉണ്ടായിരിക്കും. മുളകൊണ്ടാണ്‌ ഇത്‌ ഉണ്ടാക്കപ്പെടുന്നത്‌.

ആയർ (യാദവ) വംശത്തിലെ നായകനായിരുന്ന ശ്രീകൃഷ്‌ണന്റെ വേണുവിനെ അനുസ്‌മരിച്ചുകൊണ്ടാവണം ഈ സംഗീതോപകരണത്തിന്‌ ആയർകുഴൽ എന്ന പേരു വന്നതെന്ന്‌ ഊഹിക്കപ്പെടുന്നു.

(പ്രൊഫ. പി. സാംബമൂർത്തി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF%E0%B5%BC%E0%B4%95%E0%B5%81%E0%B4%B4%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍