This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ്പിയർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമ്പിയർ== ==Ampere== വൈദ്യുതിപ്രവാഹം അളക്കുന്നതിനുള്ള ഒരു ഏകകം. ഇത്...)
അടുത്ത വ്യത്യാസം →

12:00, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമ്പിയർ

Ampere

വൈദ്യുതിപ്രവാഹം അളക്കുന്നതിനുള്ള ഒരു ഏകകം. ഇത്‌ ഒരു എസ്‌.ഐ. യൂണിറ്റ്‌ ആണ്‌. സിം. അ. പ്രതിമീറ്റർ 2X10-7 mks (ന്യുട്ടണ്‍) ഏകകം ബലം ഉത്‌പാദിപ്പിക്കുന്ന, ഒരു മീറ്റർ ഇടയകലത്തിലുള്ള കനംകുറഞ്ഞ രണ്ടു സമാന്തരകമ്പികളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ സ്ഥിരധാരയ്‌ക്കാണ്‌ (steady current) േഒരു ആമ്പിയർ (ampere) എന്നു പറയുന്നത്‌. മറ്റൊരർഥത്തിൽ ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്ത്‌ കൊണ്ടു പോകുന്ന വൈദ്യുത ചാർജിന്റെ അളവാണിത്‌. ഓരോ സെക്കണ്ടിലും നിശ്ചിത ബിന്ദുവിലൂടെ 6.241ത1018 ഇലക്‌ട്രാണുകള്‍ കടന്നു പോകുന്നുവെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1950 വരെ അന്താരാഷ്‌ട്ര-ആമ്പിയർ എന്നൊരു ഏകകം ആണ്‌ ഉപയോഗിച്ചിരുന്നത്‌. വാഹിയുടെ പരിച്ഛേദത്തിലൂടെ സെക്കണ്ടിൽ ഒരു കൂളും (Coulomb) വൈദ്യുതി കടന്നുപോകുന്നതിനു തക്ക സ്ഥിര കറന്റ്‌ ആണ്‌ ഈ ഏകകം. ഒരു അന്താരാഷ്‌ട്ര-ആമ്പിയർ=0.999835 അബ്‌സല്യൂട്ട്‌ ആമ്പിയർ (Abampere).

ഫ്രഞ്ചുഭൗതികശാസ്‌ത്രജ്ഞനായ ആന്ദ്ര മേരി ആമ്പിയർ ആണ്‌ ഈ ഏകകനിർണയനം നടത്തിയത്‌. അതുകൊണ്ടാണ്‌ ഇത്‌ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നത്‌. നോ: അളവുകള്‍, വൈദ്യുത ആമ്പിയർനിയമം.വിദ്യുത്‌കാന്തികസിദ്ധാന്ത(Electromagnetic Theory)ത്തിലെ ഒരു അടിസ്ഥാന നിയമം. ആമ്പിയർ പരിപഥീയ (Circuital) നിയമം എന്നും ഇത്‌ അറിയപ്പെടുന്നു. ആന്ദ്ര മേരി ആമ്പിയറാണ്‌ ഈ നിയമത്തിന്റെ ഉപജ്ഞാതാവ്‌. വിദ്യുത്‌പ്രവാഹമുള്ള ചാലകത്തിനു ചുറ്റും കാന്തമണ്ഡലമുണ്ട്‌. ഈ കാന്തമണ്ഡലത്തിന്റെ ബലത്തിനെതിരേ ഒരു ഏകകകാന്തധ്രുവത്തിനു ചാലകത്തെചുറ്റി പ്രദക്ഷിണം വയ്‌ക്കണമെങ്കിൽ പ്രവൃത്തി (Work) ചെയ്യേണ്ടിവരും; ചംക്രമണമൊന്നിന്‌ ജൂള്‍ പ്രവൃത്തി ആവശ്യമാണ്‌. ഇവിടെ i ആമ്പിയർ കണക്കിൽ വൈദ്യുതിയുടെ മാത്രയെ സൂചിപ്പിക്കുന്നു; ഇതാണ്‌ ആമ്പിയർനിയമം. സ്ഥിരധാരകള്‍ക്കു (Steady Currents) മൊത്രമേ ആമ്പിയർനിയമം ശരിയായിരിക്കുകയുള്ളു എന്ന്‌ ജെ.സി. മാക്‌സ്‌വെൽ (1831-79) കണ്ടുപിടിച്ചു. അസ്ഥിരധാരകള്‍ വിദ്യുത്‌കാന്തതരംഗരൂപത്തിൽ ഊർജവികിരണം നടത്തുന്നു. ഈ പ്രഭാവത്തെക്കൂടി കണക്കിലെടുത്തുകൊണ്ട്‌ ആമ്പിയർനിയമം മാക്‌സ്‌വെൽ പരിഷ്‌കരിച്ച്‌ ഒരു സമവാക്യരൂപത്തിൽ അവതരിപ്പിച്ചു. ആമ്പിയർനിയമം ഒരു ആനുഭവികനിയമം (Empirical Law) ആണ്‌. നോ: ആമ്പിയർ, ആന്ദ്രമേരി; മാക്‌സ്‌വെൽ, ജെയിംസ്‌ ക്ലാർക്ക്‌ (ഡോ. കെ. ബാബു ജോസഫ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%AF%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍