This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ്പിയർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമ്പിയര്‍

Ampere

വൈദ്യുതിപ്രവാഹം അളക്കുന്നതിനുള്ള ഒരു ഏകകം. ഇത്‌ ഒരു എസ്‌.ഐ. യൂണിറ്റ്‌ ആണ്‌. സിം. A. പ്രതിമീറ്റര്‍ 2X10-7 mks (ന്യുട്ടണ്‍) ഏകകം ബലം ഉത്‌പാദിപ്പിക്കുന്ന, ഒരു മീറ്റര്‍ ഇടയകലത്തിലുള്ള കനംകുറഞ്ഞ രണ്ടു സമാന്തരകമ്പികളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ സ്ഥിരധാരയ്‌ക്കാണ്‌ (steady current) ഒരു ആമ്പിയര്‍ (ampere) എന്നു പറയുന്നത്‌. മറ്റൊരര്‍ഥത്തില്‍ ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്ത്‌ കൊണ്ടു പോകുന്ന വൈദ്യുത ചാര്‍ജിന്റെ അളവാണിത്‌. ഓരോ സെക്കണ്ടിലും നിശ്ചിത ബിന്ദുവിലൂടെ 6.241X1018 ഇലക്‌ട്രോണുകള്‍ കടന്നു പോകുന്നുവെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1950 വരെ അന്താരാഷ്‌ട്ര-ആമ്പിയര്‍ എന്നൊരു ഏകകം ആണ്‌ ഉപയോഗിച്ചിരുന്നത്‌. വാഹിയുടെ പരിച്ഛേദത്തിലൂടെ സെക്കണ്ടില്‍ ഒരു കൂളും (Coulomb) വൈദ്യുതി കടന്നുപോകുന്നതിനു തക്ക സ്ഥിര കറന്റ്‌ ആണ്‌ ഈ ഏകകം. ഒരു അന്താരാഷ്‌ട്ര-ആമ്പിയര്‍=0.999835 അബ്‌സല്യൂട്ട്‌ ആമ്പിയര്‍ (Abampere).

ഫ്രഞ്ചുഭൗതികശാസ്‌ത്രജ്ഞനായ ആന്ദ്ര മേരി ആമ്പിയര്‍ ആണ്‌ ഈ ഏകകനിര്‍ണയനം നടത്തിയത്‌. അതുകൊണ്ടാണ്‌ ഇത്‌ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌. നോ: അളവുകള്‍, വൈദ്യുത

ആമ്പിയര്‍നിയമം.വിദ്യുത്‌കാന്തികസിദ്ധാന്ത(Electromagnetic Theory)ത്തിലെ ഒരു അടിസ്ഥാന നിയമം. ആമ്പിയര്‍ പരിപഥീയ (Circuital) നിയമം എന്നും ഇത്‌ അറിയപ്പെടുന്നു. ആന്ദ്ര മേരി ആമ്പിയറാണ്‌ ഈ നിയമത്തിന്റെ ഉപജ്ഞാതാവ്‌. വിദ്യുത്‌പ്രവാഹമുള്ള ചാലകത്തിനു ചുറ്റും കാന്തമണ്ഡലമുണ്ട്‌. ഈ കാന്തമണ്ഡലത്തിന്റെ ബലത്തിനെതിരേ ഒരു ഏകകകാന്തധ്രുവത്തിനു ചാലകത്തെചുറ്റി പ്രദക്ഷിണം വയ്‌ക്കണമെങ്കില്‍ പ്രവൃത്തി (Work) ചെയ്യേണ്ടിവരും; ചംക്രമണമൊന്നിന്‌ μ0i ജൂള്‍ പ്രവൃത്തി ആവശ്യമാണ്‌. ഇവിടെ i ആമ്പിയര്‍ കണക്കില്‍ വൈദ്യുതിയുടെ മാത്രയെ സൂചിപ്പിക്കുന്നു; ഇതാണ്‌ ആമ്പിയര്‍നിയമം.

സ്ഥിരധാരകള്‍ക്കു (Steady Currents) മാത്രമേ ആമ്പിയര്‍നിയമം ശരിയായിരിക്കുകയുള്ളു എന്ന്‌ ജെ.സി. മാക്‌സ്‌വെല്‍ (1831-79) കണ്ടുപിടിച്ചു. അസ്ഥിരധാരകള്‍ വിദ്യുത്‌കാന്തതരംഗരൂപത്തില്‍ ഊര്‍ജവികിരണം നടത്തുന്നു. ഈ പ്രഭാവത്തെക്കൂടി കണക്കിലെടുത്തുകൊണ്ട്‌ ആമ്പിയര്‍നിയമം മാക്‌സ്‌വെല്‍ പരിഷ്‌കരിച്ച്‌ ഒരു സമവാക്യരൂപത്തില്‍ അവതരിപ്പിച്ചു. ആമ്പിയര്‍നിയമം ഒരു ആനുഭവികനിയമം (Empirical Law) ആണ്‌. നോ: ആമ്പിയര്‍, ആന്ദ്രമേരി; മാക്‌സ്‌വെല്‍, ജെയിംസ്‌ ക്ലാര്‍ക്ക്‌

(ഡോ. കെ. ബാബു ജോസഫ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%AF%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍