This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമോസ്‌, ആന്‍ഡ്രൂ (1791 - 1860)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമോസ്‌, ആന്‍ഡ്രൂ (1791 - 1860)

Amos, Andrew

അടിമക്കച്ചവടം ഇന്ത്യയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്നതിലും ഇന്ത്യന്‍ ശിക്ഷാനിയമം തയ്യാറാക്കുന്നതിലും ഗണ്യമായ പങ്കുവഹിച്ച ബ്രിട്ടിഷ്‌ നിയമജ്ഞന്‍. ജെയിംസ്‌ ആമോസിന്റെ പുത്രനായി 1791-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. ബാരിസ്റ്റര്‍ പരീക്ഷ പാസായ ഇദ്ദേഹം 1828 മുതല്‍ 1837 വരെ ലണ്ടന്‍ സര്‍വകലാശാലയില്‍ നിയമവകുപ്പു പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചു. 1838-ല്‍ ഇന്ത്യയിലെ ഗവര്‍ണര്‍ജനറലിന്റെ സുപ്രിംകൗണ്‍സിലില്‍ ലോ മെംബറായി നിയമിതനായി. ഇന്ത്യയില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കുന്നതില്‍ ഗവര്‍ണര്‍ജനറലായ എല്ലന്‍ബറോപ്രഭു (1790-1871)വിനെ ഇദ്ദേഹം സഹായിച്ചു. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ (1843) ആമോസ്‌ കൗണ്ടികോര്‍ട്ട്‌ ജഡ്‌ജിയായും കേംബ്രിഡ്‌ജിലെ നിയമവകുപ്പു പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു. 1860-ല്‍ ആന്‍ഡ്രൂ ആമോസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍