This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആമൂർ

Amur

വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്തു നിന്നുദ്‌ഭവിക്കുന്ന ശില്‌കാനദിയും മഞ്ചൂറിയയിലെ അർഗുന്‍നദിയും ഒത്തുചേർന്നാണ്‌ (53മ്പ വ., 121മ്പ കി.) ആമൂർ ആയിത്തീരുന്നത്‌. 4,416 കി.മീ. നീളമുള്ള ഈ നദി സഖാലിന്‍ ദ്വീപിനെതിരെ ടാർട്ടാർ ഉള്‍ക്കടലിൽ പതിക്കുന്നു. വന്‍നദികളുടെ കൂട്ടത്തിൽ ലോകത്തിൽ പത്താം സ്ഥാനം ആമൂറിനാണ്‌. പ്രധാന നദിയും ഇരുന്നൂറോളം പോഷകനദികളും ഉള്‍പ്പെടുന്ന ആമൂർവ്യൂഹം 18,38,900 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്നു. വേനല്‌കാലത്ത്‌ (ഏപ്രിൽ-നവംബർ) മഞ്ഞുരുകി വെള്ളം കയറുന്നതോടെ നദി ഗതാഗതയോഗ്യമായിത്തീരുന്നു. നദീതീരത്തുള്ള വനങ്ങളിലെ തടിയും മറ്റു വിഭവങ്ങളും സുഗമമായി കടൽത്തീര തുറമുഖങ്ങളിലെത്തിക്കുവാന്‍ ഇതുമൂലം സാധിക്കുന്നു. മത്സ്യബന്ധനത്തിനും ഈ നദി പേരു കേട്ടതാണ്‌. ഖബറോവ്‌സ്‌ക്‌, കൊംബൊ മോള്‍സ്‌ക്‌ നഗരങ്ങള്‍ ഈ നദീ തീരത്താണ്‌. ചൈനക്കാർ ഈ നദിയെ ബ്ലാക്ക്‌ ഡ്രാഗണ്‍ നദി എന്നു വിളിക്കുന്നു.

ആമൂറിന്റെ പ്രധാന പോഷകനദികള്‍ സുംഗ്രി, ഉസൂരി എന്നിവയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%82%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍