This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമൂര്‍

Amur

വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്തു നിന്നുദ്‌ഭവിക്കുന്ന ശില്‌കാനദിയും മഞ്ചൂറിയയിലെ അര്‍ഗുന്‍നദിയും ഒത്തുചേര്‍ന്നാണ്‌ (53° വ., 121° കി.) ആമൂര്‍ ആയിത്തീരുന്നത്‌. 4,416 കി.മീ. നീളമുള്ള ഈ നദി സഖാലിന്‍ ദ്വീപിനെതിരെ ടാര്‍ട്ടാര്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. വന്‍നദികളുടെ കൂട്ടത്തില്‍ ലോകത്തില്‍ പത്താം സ്ഥാനം ആമൂറിനാണ്‌. പ്രധാന നദിയും ഇരുന്നൂറോളം പോഷകനദികളും ഉള്‍പ്പെടുന്ന ആമൂര്‍വ്യൂഹം 18,38,900 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്നു. വേനല്‌കാലത്ത്‌ (ഏപ്രില്‍-നവംബര്‍) മഞ്ഞുരുകി വെള്ളം കയറുന്നതോടെ നദി ഗതാഗതയോഗ്യമായിത്തീരുന്നു. നദീതീരത്തുള്ള വനങ്ങളിലെ തടിയും മറ്റു വിഭവങ്ങളും സുഗമമായി കടല്‍ത്തീര തുറമുഖങ്ങളിലെത്തിക്കുവാന്‍ ഇതുമൂലം സാധിക്കുന്നു. മത്സ്യബന്ധനത്തിനും ഈ നദി പേരു കേട്ടതാണ്‌. ഖബറോവ്‌സ്‌ക്‌, കൊംബൊ മോള്‍സ്‌ക്‌ നഗരങ്ങള്‍ ഈ നദീ തീരത്താണ്‌. ചൈനക്കാര്‍ ഈ നദിയെ ബ്ലാക്ക്‌ ഡ്രാഗണ്‍ നദി എന്നു വിളിക്കുന്നു.

ആമൂറിന്റെ പ്രധാന പോഷകനദികള്‍ സുംഗ്രി, ഉസൂരി എന്നിവയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%82%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍