This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമുഖം== ==Preface== 1. "ആരംഭം' എന്നും "തുടക്കം' എന്നും അർഥമുള്ള ഈ പദം നാട...)
അടുത്ത വ്യത്യാസം →

11:52, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

Preface

1. "ആരംഭം' എന്നും "തുടക്കം' എന്നും അർഥമുള്ള ഈ പദം നാടകം ആരംഭിക്കുമ്പോള്‍ കഥാസൂചന നല്‌കത്തക്കവച്ചം വിദൂഷകനോ നടിയോ പാരിപാർശ്വികനോ (മറ്റേതെങ്കിലും കഥാപാത്രമോ) ചെയ്യുന്ന സംഭാഷണത്തെ സൂചിപ്പിക്കാന്‍ ഭാരതീയാലങ്കാരികന്മാർ ഉപയോഗിക്കുന്ന സാങ്കേതികസംജ്ഞയാണ്‌. വിശ്വനാഥപണ്ഡിതന്‍ ഇതിനെ സാഹിത്യദർപണത്തിൽ ഇപ്രകാരം നിർവചിച്ചിരിക്കുന്നു: "നടീ വിദൂഷകോ വാപി, പാരിപാർശ്വിക ഏവവാ സൂത്രധാരേണ സഹിതാഃ സംലാപം യത്ര കുർവതേ ആമുഖം തത്തുവിജ്ഞേയം നാമ്‌നാപ്രസ്‌താവനാപിവാ'. നോ: നാടകം

2. ഏതെങ്കിലും ഒരു കൃതി പ്രകാശിപ്പിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം സൂചിപ്പിച്ചുകൊണ്ടോ അതിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തിക്കൊണ്ടോ വിമർശപരമായ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടോ ഗ്രന്ഥകാരനോ സുഹൃത്തുക്കളോ ആരാധകന്മാരോ അല്ലെങ്കിൽ അത്‌ പില്‌ക്കാലത്ത്‌ അവതരിപ്പിക്കുന്ന പ്രസാധകന്മാരോ നടത്തുന്ന പ്രസ്‌താവന. ഇത്‌ പ്രായേണ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയത്തിൽനിന്ന്‌ വേറിട്ട്‌ നില്‌ക്കുന്ന ഒരു സ്വതന്ത്രഭാഗമാണ്‌. ആമുഖത്തിന്റെ സ്ഥാനത്ത്‌ ഈഷദർഥഭേദമുള്ള മുഖവുര, അവതാരിക, ഉപോദ്‌ഘാതം, പ്രസ്‌താവന, മുന്‍മൊഴി എന്നിവകൊണ്ടും ഗ്രന്ഥാരംഭം നിർവഹിക്കാറുണ്ട്‌. ഇംഗ്ലീഷ്‌ കൃതികളിൽ ഉപയോഗിക്കുന്ന പ്രിഫേസ്‌ (Preface) എന്ന പദത്തിന്റെ ഒരു യഥാർത്ഥ വിവർത്തനമാണ്‌ ആമുഖം എന്ന പദം; ഫോർവേഡ്‌, ഇന്‍റ്റ്രാഡക്ഷന്‍ (Foreword, Introduction) തുടങ്ങിയ പ്രയോഗങ്ങളും ഈ വിവക്ഷയിൽ ഇംഗ്ലീഷിൽ പ്രചാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%81%E0%B4%96%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍