This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമുഖം

Preface

1. "ആരംഭം' എന്നും "തുടക്കം' എന്നും അര്‍ഥമുള്ള ഈ പദം നാടകം ആരംഭിക്കുമ്പോള്‍ കഥാസൂചന നല്‌കത്തക്കവണ്ണം വിദൂഷകനോ നടിയോ പാരിപാര്‍ശ്വികനോ (മറ്റേതെങ്കിലും കഥാപാത്രമോ) ചെയ്യുന്ന സംഭാഷണത്തെ സൂചിപ്പിക്കാന്‍ ഭാരതീയാലങ്കാരികന്മാര്‍ ഉപയോഗിക്കുന്ന സാങ്കേതികസംജ്ഞയാണ്‌. വിശ്വനാഥപണ്ഡിതന്‍ ഇതിനെ സാഹിത്യദര്‍പണത്തില്‍ ഇപ്രകാരം നിര്‍വചിച്ചിരിക്കുന്നു: "നടീ വിദൂഷകോ വാപി, പാരിപാര്‍ശ്വിക ഏവവാ സൂത്രധാരേണ സഹിതാഃ സംലാപം യത്ര കുര്‍വതേ ആമുഖം തത്തുവിജ്ഞേയം നാമ്‌നാപ്രസ്‌താവനാപിവാ'. നോ: നാടകം

2. ഏതെങ്കിലും ഒരു കൃതി പ്രകാശിപ്പിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം സൂചിപ്പിച്ചുകൊണ്ടോ അതിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തിക്കൊണ്ടോ വിമര്‍ശപരമായ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടോ ഗ്രന്ഥകാരനോ സുഹൃത്തുക്കളോ ആരാധകന്മാരോ അല്ലെങ്കില്‍ അത്‌ പില്‌ക്കാലത്ത്‌ അവതരിപ്പിക്കുന്ന പ്രസാധകന്മാരോ നടത്തുന്ന പ്രസ്‌താവന. ഇത്‌ പ്രായേണ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയത്തില്‍നിന്ന്‌ വേറിട്ട്‌ നില്‌ക്കുന്ന ഒരു സ്വതന്ത്രഭാഗമാണ്‌. ആമുഖത്തിന്റെ സ്ഥാനത്ത്‌ ഈഷദര്‍ഥഭേദമുള്ള മുഖവുര, അവതാരിക, ഉപോദ്‌ഘാതം, പ്രസ്‌താവന, മുന്‍മൊഴി എന്നിവകൊണ്ടും ഗ്രന്ഥാരംഭം നിര്‍വഹിക്കാറുണ്ട്‌. ഇംഗ്ലീഷ്‌ കൃതികളില്‍ ഉപയോഗിക്കുന്ന പ്രിഫേസ്‌ (Preface) എന്ന പദത്തിന്റെ ഒരു യഥാര്‍ത്ഥ വിവര്‍ത്തനമാണ്‌ ആമുഖം എന്ന പദം; ഫോര്‍വേഡ്‌, ഇന്‍റ്റ്രാഡക്ഷന്‍ (Foreword, Introduction) തുടങ്ങിയ പ്രയോഗങ്ങളും ഈ വിവക്ഷയില്‍ ഇംഗ്ലീഷില്‍ പ്രചാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%81%E0%B4%96%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍