This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബൽ, ഫ്രഡ്രിക്‌ അഗസ്റ്റസ്‌ (1827 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആബൽ, ഫ്രഡ്രിക്‌ അഗസ്റ്റസ്‌ (1827 - 1902)== ==Abel, Frederick Augustus== സ്‌ഫോടകദ്രവ്യശാ...)
അടുത്ത വ്യത്യാസം →

11:25, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആബൽ, ഫ്രഡ്രിക്‌ അഗസ്റ്റസ്‌ (1827 - 1902)

Abel, Frederick Augustus

സ്‌ഫോടകദ്രവ്യശാസ്‌ത്രവിഭാഗത്തിൽ അവഗാഹം നേടിയ ഒരു ഇംഗ്ലീഷ്‌ രസതന്ത്രജ്ഞന്‍. 1827-ൽ ജനിച്ചു. റോയൽ മിലിട്ടറി അക്കാദമിയിൽ രസതന്ത്രത്തിൽ പ്രാഫസറായി ഉദ്യോഗജീവിതം (1851) ആരംഭിച്ചു; 1854 മുതൽ നാലുകൊല്ലം യുദ്ധവകുപ്പിലെ കെമിസ്റ്റ്‌ ആയി സേവനമനുഷ്‌ഠിച്ചു. 1887-ൽ ഇംപീരിയൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഡയറക്‌ടർപദവി നേടിയെടുത്തു. ജയിംസ്‌ ഡ്യൂവറുമായിച്ചേർന്ന്‌ കോർഡൈറ്റ്‌ (ഗണ്‍കോട്ടണ്‍ + നൈറ്റ്രാഗ്ലിസറിന്‍ + ചെറിയ അനുപാതത്തിൽ വാസ്‌ലേന്‍) എന്ന സ്‌ഫോടകദ്രവ്യം കണ്ടുപിടിച്ചാണ്‌ ഇദ്ദേഹം പ്രശസ്‌തനായിത്തീർന്നത്‌. വെടിമരുന്ന്‌, മുതലായ ചില സ്‌ഫോടനപദാർഥങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഗണ്‍കോട്ടണ്‍വ്യവസായം അപകടരഹിതമാക്കുന്നതിനുള്ള "പള്‍പിങ്‌' സമ്പ്രദായം ആവിഷ്‌കരിച്ചതും പെട്രാളിയത്തിന്റെ പ്രജ്വലനതാപബിന്ദു (ളഹമവെുീശി) അേറിയുന്നതിനുള്ള ഒരു "ക്ലോസ്‌ ടെസ്റ്റ്‌' ഉപകരണം കണ്ടുപിടിച്ചതും ഈ രസതന്ത്രജ്ഞന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്‌. ഇദ്ദേഹം 1902-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍