This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബൽ, ഫ്രഡ്രിക്‌ അഗസ്റ്റസ്‌ (1827 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആബല്‍, ഫ്രെഡ്രിക്‌ അഗസ്റ്റസ്‌ (1827 - 1902)

Abel, Frederick Augustus

സ്‌ഫോടകദ്രവ്യശാസ്‌ത്രവിഭാഗത്തില്‍ അവഗാഹം നേടിയ ഒരു ഇംഗ്ലീഷ്‌ രസതന്ത്രജ്ഞന്‍. 1827-ല്‍ ജനിച്ചു. റോയല്‍ മിലിട്ടറി അക്കാദമിയില്‍ രസതന്ത്രത്തില്‍ പ്രൊഫസറായി ഉദ്യോഗജീവിതം (1851) ആരംഭിച്ചു; 1854 മുതല്‍ നാലുകൊല്ലം യുദ്ധവകുപ്പിലെ കെമിസ്റ്റ്‌ ആയി സേവനമനുഷ്‌ഠിച്ചു. 1887-ല്‍ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഡയറക്‌ടര്‍പദവി നേടിയെടുത്തു. ജയിംസ്‌ ഡ്യൂവറുമായിച്ചേര്‍ന്ന്‌ കോര്‍ഡൈറ്റ്‌ (ഗണ്‍കോട്ടണ്‍ + നൈറ്റ്രാഗ്ലിസറിന്‍ + ചെറിയ അനുപാതത്തില്‍ വാസ്‌ലേന്‍) എന്ന സ്‌ഫോടകദ്രവ്യം കണ്ടുപിടിച്ചാണ്‌ ഇദ്ദേഹം പ്രശസ്‌തനായിത്തീര്‍ന്നത്‌. വെടിമരുന്ന്‌, മുതലായ ചില സ്‌ഫോടനപദാര്‍ഥങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഗണ്‍കോട്ടണ്‍വ്യവസായം അപകടരഹിതമാക്കുന്നതിനുള്ള "പള്‍പിങ്‌' സമ്പ്രദായം ആവിഷ്‌കരിച്ചതും പെട്രോളിയത്തിന്റെ പ്രജ്വലനതാപബിന്ദു (flash-point) അറിയുന്നതിനുള്ള ഒരു "ക്ലോസ്‌ ടെസ്റ്റ്‌' ഉപകരണം കണ്ടുപിടിച്ചതും ഈ രസതന്ത്രജ്ഞന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്‌. ഇദ്ദേഹം 1902-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍