This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബർക്രാംബി, ലാസെല്ലസ്‌ (1881 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആബര്‍ക്രോംബി, ലാസെല്ലസ്‌ (1881 - 1938)

Abercrombie, Lascelles

ലാസെല്ലസ്‌ ആബര്‍ക്രോംബി

ഇംഗ്ലീഷ്‌ കവിയും നിരൂപകനും. ഇംഗ്ലണ്ടില്‍ ചെഷയറില്‍ 1881 ജനു. 9-ന്‌ ജനിച്ച ആബര്‍ക്രോംബി മാഞ്ചസ്റ്ററിലെ മാല്‍വേണ്‍, വിക്‌റ്റോറിയാ സര്‍വകലാശാലകളില്‍ പഠിച്ച്‌ ശാസ്‌ത്രവിഷയത്തില്‍ ബിരുദംനേടിയെങ്കിലും, പത്രപ്രവര്‍ത്തനങ്ങളിലൂടെ (1907-09) സാഹിത്യരംഗത്തേക്കു പ്രവേശിച്ച്‌ അവിടെ നിലയുറപ്പിക്കാനാണ്‌ അദ്ദേഹത്തിനു താത്‌പര്യം തോന്നിയത്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ കുറച്ചുകാലം യുദ്ധകാര്യോദ്യോഗങ്ങളില്‍ ചെലവഴിച്ചെങ്കിലും പിന്നീട്‌ ലിവര്‍പൂള്‍ (1919-22), ലീഡ്‌സ്‌ (1922-29), ലണ്ടന്‍ (1929-35) എന്നീ സര്‍വകലാശാലകളില്‍ കാവ്യശാസ്‌ത്രം, ഇംഗ്ലീഷ്‌സാഹിത്യം എന്നീ വകുപ്പുകളിലെ പ്രാഫസറായി സേവനമനുഷ്‌ഠിച്ചശേഷം ജീവിതാന്ത്യംവരെ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ ഗോള്‍ഡ്‌സ്‌മിത്ത്‌ പീഠത്തിന്റെ അധിപനായിരുന്നു . ഇക്കാലത്ത്‌ മറ്റുപല സര്‍വകലാശാലകളിലും ഇദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്‌; 1937-ല്‍ ബ്രിട്ടിഷ്‌അക്കാദമിയിലെ "ഫെല്ലോ' ആയും ആബര്‍ക്രോംബി തെരഞ്ഞെടുക്കപ്പെട്ടു. 1938 ഒ. 27-ന്‌ ഇദ്ദേഹം ലണ്ടനില്‍വച്ച്‌ നിര്യാതനായി.

1908-ല്‍ ഒരു കവിതാസമാഹാരത്തോടുകൂടിയാണ്‌ ആബര്‍ക്രാംബി സാഹിത്യരംഗത്തേക്ക്‌ കടന്നുവന്നത്‌; എങ്കിലും സാഹിത്യനിരൂപകന്‍ എന്ന നിലയിലാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വം മികച്ചു നില്‌ക്കുന്നത്‌. തോമസ്‌ഹാര്‍ഡി, ഒരു വിമര്‍ശനപഠനം , കവിത, അതിന്റെ സംഗീതവും പൊരുളും , കലാതത്ത്വം എന്നിവയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യനിരൂപണപരമായ മുഖ്യകൃതികള്‍. വിശുദ്ധ തോമസ്‌സിനെക്കുറിച്ച്‌ ഒരു കാവ്യനാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌; അദ്ദേഹത്തിന്റെ കവിതകളടങ്ങുന്ന സമ്പൂര്‍ണകൃതി 1930-ല്‍ പ്രസിദ്ധീകൃതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍