This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബെ, കോബോ (1924 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആബെ, കോബോ (1924 - 93)== ==Abe, Kobo== ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 192...)
അടുത്ത വ്യത്യാസം →

11:26, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആബെ, കോബോ (1924 - 93)

Abe, Kobo

ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 1924 മാർച്ച്‌ 7-ന്‌ ടോക്കിയോയിലുള്ള കിറ്റയിൽ ജനിച്ചു. മഞ്ചൂരിയയിലാണ്‌ വളർന്നത്‌. വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം സാഹിത്യത്തിൽ താൽപര്യമുണരുകയും രചനയിൽ വ്യാപൃതനാകുകയും ചെയ്‌തു.

ദ്‌ വാള്‍ എന്ന കൃതി അകുതാഗവാ പുരസ്‌കാരം (1951) നേടിയതിനു ശേഷമാണ്‌ ആബെ ജപ്പാന്‍ സാഹിത്യലോകത്ത്‌ ഏറെ പ്രശസ്‌തനായത്‌. യാഥാസ്ഥിതിക ജപ്പാന്‍ സാഹിത്യശൈലിയിൽ നിന്നും മാറി അന്യാധീനത മുഖ്യപ്രമേയമാക്കിയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും നാടകങ്ങളും രചിക്കപ്പെട്ടത്‌. ആദ്യകാല കൃതികള്‍ മഞ്ചൂരിയെയും യുദ്ധാനന്തര ജപ്പാനെയുംകുറിച്ചായിരുന്നു. പിന്നീടുള്ള കൃതികളിൽ പരിഷ്‌കൃതവും വിസ്‌ഫോടകവുമായ സാമ്പത്തിക വളർച്ചയുടെ വക്കത്തെത്തിനിൽക്കുന്നതുമായ വ്യാവസായിക സമൂഹത്തിന്‌ ഊന്നൽ നൽകിക്കാണുന്നു.

ദായിയോന്‍ കാപിയോക്ക്‌ (1959), സുനാ നോ ഒനാ (1962), മിക്കായ്‌ (1977) മുതലായവയാണ്‌ ആബെയുടെ പ്രശസ്‌ത കൃതികള്‍. 1960-ൽ സംവിധായകന്‍ ഹിരോഷി തെഫിഗഹാരയുമായ്‌ ചേർന്ന്‌ ദ്‌ പിറ്റ്‌ ഫാള്‍, വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌, ദ്‌ ഫേസ്‌ ഒഫ്‌ അനദർ, ദ്‌ റൂയിന്‍ഡ്‌ മാപ്പ്‌ മുതലായവ അഭ്രപാളിയിലേയ്‌ക്ക്‌ പകർത്തി. വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌ കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രശസ്‌തി ആഗോളതലത്തിലേക്ക്‌ ഉയർന്നു. പലതവണ നോബൽ പുരസ്‌ക്കാരത്തിന്‌ ആബെയുടെ പേര്‌ നിർദേശിക്കപ്പെട്ടിരുന്നു. 1993 ജനു. 22-ന്‌ ആബെ അന്തരിച്ചു. (നസീമ ദത്ത്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍