This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബട്ട്‌, ജോർജ്‌ ഫ്രാന്‍സിസ്‌ (1887 - 1995)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആബട്ട്‌, ജോര്‍ജ്‌ ഫ്രാന്‍സിസ്‌ (1887 - 1995)

Abbott, George Francis

ജോര്‍ജ്‌ ഫ്രാന്‍സിസ്‌ ആബട്ട്‌

അമേരിക്കന്‍ (ഇംഗ്ലീഷ്‌) നാടകകൃത്തും സംവിധായകനും നടനും നിര്‍മാതാവും. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ ഫോറസ്റ്റ്‌വില്ലില്‍ 1887 ജൂണ്‍ ഇരുപത്തിയഞ്ചിന്‌ ജനിച്ചു. പ്രസിദ്ധമായ ഹാര്‍വാര്‍ഡില്‍ ജോര്‍ജ്‌ പിയേഴ്‌സ്‌ ബേക്കറിനു കീഴില്‍ നാടകരചന അഭ്യസിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ആബട്ട്‌ ദ്‌ ഹെഡ്‌ ഒഫ്‌ ദ്‌ ഫാമിലി രചിക്കുകയും ഹാര്‍വാര്‍ഡ്‌ ഡ്രമാറ്റിക്‌ ക്ലബ്ബില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ബോസ്റ്റണിലെ ബിഷു (Bijou) തിയേറ്ററില്‍ അസിസ്റ്റന്‍സ്‌ സ്റ്റേജ്‌ മാനേജരായി ജോലി നോക്കി. അദ്ദേത്തിന്റെ നാടകമായ ദ്‌ മാന്‍ ഇന്‍ ദ്‌ മാന്‍ഹോള്‍ ഒരു മത്സരത്തില്‍ സമ്മാനം നേടുകയും വിജയിക്കുകയും ചെയ്‌തു.

ബ്രോഡ്‌വേ (1920) എന്ന നാടകത്തിലൂടെയാണ്‌ ആബട്ട്‌ അഭിനയരംഗത്തേക്കു കടന്നു വന്നത്‌. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ പല നാടകങ്ങളിലും അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ്‌ ഇദ്ദേഹം ദ്‌ ഫാള്‍ ഗൈ (1925) രചിച്ചത്‌. അത്‌ വന്‍വിജയമായിരുന്നു. നാടക രംഗത്ത്‌ തുടരുമ്പോള്‍ത്തന്നെ ഹോളിവുഡില്‍ സംവിധായകനും എഴുത്തികാരനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ദ്‌ ഫാള്‍ ഗൈ (1925), ബ്രാഡ്‌ വേ (1926), ലില്ലി ടര്‍നര്‍ (1932), ഓണ്‍ യുവര്‍ ടോസ്‌ (1939), ഹൈ വേ വെസ്റ്റ്‌ (1941), ബീറ്റ്‌ ദ്‌ ബാന്‍ഡ്‌ (1947) മുതലായവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന നാടക രചനകള്‍. ഇദ്ദേഹത്തിന്റെ സംഗീതാത്മക നാടകമായ ഫയോറെല്ലോയ്‌ക്ക്‌ (1959) 1960-ലെ നാടകത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്‌. സംഗീതാത്മക നാടകങ്ങള്‍ രംഗാവിഷ്‌ക്കാരം നടത്തുന്നതിലുള്ള നൂതന പരീക്ഷണങ്ങളുടെ പേരിലാണ്‌ ആമ്പട്ട്‌ വിഖ്യാതനായത്‌.

1995 ജനുവരി 31-ല്‍ ഇദ്ദേഹം അന്തരിച്ചു.

(നസീമ ദത്ത്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍