This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്രിക്കാനസ്‌, സെക്‌സ്‌റ്റസ്‌ ജൂലിയസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആഫ്രിക്കാനസ്‌, സെക്‌സ്‌റ്റസ്‌ ജൂലിയസ്‌== ==Africanus, Sextus Julius== എ.ഡി. രണ്...)
അടുത്ത വ്യത്യാസം →

11:15, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആഫ്രിക്കാനസ്‌, സെക്‌സ്‌റ്റസ്‌ ജൂലിയസ്‌

Africanus, Sextus Julius

എ.ഡി. രണ്ടും മൂന്നും ശ.-ങ്ങളിൽ ജീവിച്ചിരുന്ന ചരിത്രകാരന്‍. ഈല്യകാപ്പിറ്റോലിന (ജറുസലേം)യിലാണ്‌ അദ്ദേഹം ജനിച്ചതെന്നും എമ്മാസിലാണ്‌ ജീവിതം കഴിച്ചുകൂട്ടിയതെന്നും കരുതപ്പെടുന്നു. സെപ്‌റ്റിമിയസ്‌ സെവറസ്‌ ചക്രവർത്തി (146-211)ക്കുവേണ്ടി അദ്ദേഹം ഒസ്രാനിയന്‍മാരോട്‌ എതിരിട്ടു. ഏഷ്യാമൈനർ മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്‌ (195-240). അഞ്ചുവാല്യങ്ങളിലായി രചിച്ച ലോകചരിത്രം മൂലമാണ്‌ അദ്ദേഹം പ്രശസ്‌തനായത്‌. ജീവോത്‌പത്തിക്കും യേശുക്രിസ്‌തുവിനുമിടയ്‌ക്കുള്ള കാലഘട്ടം 5,499 വർഷങ്ങളാണെന്ന്‌ അദ്ദേഹം ഈ കൃതിയിൽ കണക്കാക്കിയിരിക്കുന്നു. അലക്‌സാണ്ട്രിയന്‍ കാലഗണന അനുസരിച്ചാണ്‌ അദ്ദേഹം ഇങ്ങനെ കണക്കുകൂട്ടിയത്‌. അദ്ദേഹത്തിന്റെ കൃതികള്‍ ഇന്ന്‌ നിലവിലില്ല; എങ്കിലും ക്രസ്‌തവചരിത്രകാരനായ സിസേറിയയിലെ യൂസിബിയസ്‌ (263-340) തന്റെ ചരിത്രകൃതി യിൽ ആഫ്രിക്കാനസിന്റെ കൃതിയിൽനിന്നുള്ള ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്‌. കൃഷി, പ്രകൃതിചരിത്രം, സൈനികശാസ്‌ത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന കെസ്റ്റോയി എന്ന കൃതിയും ആഫ്രിക്കാനസാണ്‌ രചിച്ചതെന്ന്‌ ചിലർ കരുതുന്നു. മതപരമായ കാര്യങ്ങളിലേക്ക്‌ ആഫ്രിക്കാനസ്‌ തിരിയുന്നതിനു മുമ്പായി രചിച്ചതായിരിക്കാം ഈ ഗ്രന്ഥം എന്ന്‌ ചില ചരിത്രകാരന്മാർ അഭ്യൂഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍