This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപേക്ഷികാർദ്രത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപേക്ഷികാർദ്രത

Relative Humidity

ഒരു നിശ്ചിതതാപനിലയില്‍ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയില്‍ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാര്‍ദ്രത എന്നു പറയുന്നു.

കാലാവസ്ഥയിലും ജീവത്‌പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്‌പത്തിന്‌ സാരമായ സ്വാധീനമുണ്ട്‌. ആപേക്ഷികാര്‍ദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്‌. ആര്‍ദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത്‌ അളക്കുന്നതിന്‌ ഉപയോഗിക്കുന്നു. നോ: ആര്‍ദ്രത

(പ്രൊഫ. ടി.ബി. തോമസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍