This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍​ഗ്ലെസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍​ഗ്ലെസൈറ്റ്

Anglesite

കറുത്തീയ(lead)ത്തിന്റെ ഒരു ധാതു. ഫോര്‍മുല PbSO4. മിക്കപ്പോഴും ഗലീന(PbS)യുമായി ഇടചേര്‍ന്നുകാണുന്നു. സള്‍ഫൈഡ് അയിരിന്റെ (ഗലീന) ഉപരിസിര(vein)കള്‍ക്ക് ഓക്സിഡേഷന്‍ സംഭവിച്ചാണ് സല്‍ഫേറ്റ് (ആന്‍​ഗ്ലെസൈറ്റ്) ആയിത്തീരുന്നത്.

വെളുപ്പോ നരച്ച ഊതനിറമോ ആയിരിക്കും ആന്‍​ഗ്ലെസൈറ്റിനുള്ളത്. പരലുകള്‍ സമചതുര്‍ഭുജീയമോ (orthorhombic), സാരണീബദ്ധമോ (tabular), പ്രിസം (prism) ആകൃതിയുള്ളതോ ആയിരിക്കും; അപൂര്‍വമായി സംപുഞ്ജിത(massive)മായും കാണപ്പെടുന്നു. ശംഖാഭമായ (conchoidal) വിഭഞ്ജനം (fracture) മറ്റൊരു സവിശേഷതയാണ്. അഡമന്റൈന്‍ ദ്യുതി (adamantine lusture) ഉണ്ടായിരിക്കും. ആ. സാ. 6.38; കാഠിന്യം 2.5-3. ഇത് മെഴുകുതിരിയുടെ ചൂടില്‍ ഉരുകുന്നു. നൈട്രിക് ആസിഡില്‍ അല്പാല്പമായി ലയിക്കും.

സാധാരണയായി കുറഞ്ഞ അളവില്‍മാത്രം അവസ്ഥിതമാകുന്നു; സമ്പന്നനിക്ഷേപങ്ങള്‍ വളരെ ചുരുക്കമായേ കണ്ടെത്തയിട്ടുള്ളു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ധാതു കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍