This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രൂസ്, തോമസ് (1813 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഡ്രൂസ്, തോമസ് (1813 - 85)

Andrews, Thomas

അയര്‍ലണ്ടുകാരനായ രസതന്ത്രജ്ഞനും ഊര്‍ജതന്ത്രജ്ഞനും. ഇദ്ദേഹം 1813 ഡി. 19-ന് ബെല്‍ഫാസ്റ്റില്‍ ജനിച്ചു. എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് 1835-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1845-ല്‍ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് കോളജില്‍ രസതന്ത്ര പ്രൊഫസറായി നിയമിതനായി. 1879-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിക്കുകയും 1885-ല്‍ നിര്യാതനാവുകയും ചെയ്തു.

ഇദ്ദേഹം രസതന്ത്രത്തിന്റെ വിവിധശാഖകളില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്, തെര്‍മൊകെമിസ്റ്റ്രിയില്‍ വിശേഷിച്ചും. വാതക-ദ്രവ-അവസ്ഥകളുടെ പഠനമാണ് ഇദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. ഒരു പദാര്‍ഥം വാതകാവസ്ഥയില്‍ നിന്ന് ദ്രവാവസ്ഥയിലേക്കു കടക്കുമ്പോള്‍ അനുസ്യൂതത്വം (continuity) പുലര്‍ത്തുന്നുണ്ടെന്നും ഇടയ്ക്കു യാതൊരു ഭംഗവും ഉണ്ടാകുന്നില്ലെന്നും ഇദ്ദേഹം തെളിയിച്ചു.

സ്വഭാവത്തില്‍ സാരള്യം, പെരുമാറ്റത്തില്‍ ആര്‍ജവം, പ്രവര്‍ത്തനത്തില്‍ ക്ഷമ, ഹസ്തവിന്യാസത്തില്‍ (manipulation) അതുല്യത എന്നിവ ആന്‍ഡ്രൂസിന്റെ സവിശേഷഗുണങ്ങളായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍