This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡേഴ്സണ്‍, മേരി (1859 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഡേഴ്സണ്‍, മേരി (1859 - 1940)

Anderson,Mary

അമേരിക്കന്‍ നടി. 1859 ജൂല. 28-ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ ജനിച്ചു. 15-ാമത്തെ വയസ്സില്‍ ഷാര്‍ലറ്റ് കുഷ്മാന്‍ എന്ന നടിയുടെ ഉപദേശപ്രകാരം നാടകവേദിയിലേക്കു വേണ്ട പഠനങ്ങള്‍ ആരംഭിച്ചു. 16-ാം വയസ്സില്‍ (1875) ജൂലിയറ്റിന്റെ വേഷമണിഞ്ഞ് ആദ്യമായി രംഗപ്രവേശനം നടത്തി. മേരിയുടെ അസാധാരണമായ സൗന്ദര്യം അവരുടെ പ്രശസ്തിക്ക് ഒരു കാരണമായിരുന്നു. അമേരിക്കയിലെ എല്ലാ പ്രമുഖനഗരങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇതോടെ ഇവരുടെ പ്രശസ്തി വര്‍ധിച്ചു. 1883-നും 1887-നും ഇടയ്ക്ക് പലതവണ ഇവര്‍ ലണ്ടന്‍ നാടകവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആസ് യു ലൈക് ഇറ്റ് എന്ന ഷെയ്ക്സ്പിയര്‍ നാടകത്തില്‍ റോസലിന്‍ഡ് എന്ന കഥാപാത്രമായുളള മേരിയുടെ അഭിനയം ഇംഗ്ലണ്ടില്‍ ഇവര്‍ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഡബ്ലിയു.എസ്. ഗില്‍ബര്‍ടിന്റെ പിഗ്മാലിയണും ഗലാത്യയും എന്ന നാടകത്തിലെ ഗലാത്യയുടെ വേഷവും ഷെയ്ക്സ്പിയറുടെ ദ് വിന്റേഴ്സ് ടെയില്‍ എന്ന നാടകത്തിലെ ഹെര്‍മൈനി, പെര്‍ഡിറ്റാ എന്നീ വേഷങ്ങളും ലേഡീ മക്ബത്ത്, അയോണ്‍ എന്നീ കഥാപാത്രങ്ങളും മേരി ആന്‍ഡേഴ്സണ് കീര്‍ത്തി നേടിക്കൊടുത്തവയാണ്. 1889-ല്‍ ഇവര്‍ അഭിനയവേദിയില്‍നിന്നു പിന്‍മാറി. 1890-ല്‍ ഒരു ബ്രിട്ടീഷ് പൗരനായ അന്റോണിയോ ഡി നവറോയെ വിവാഹം ചെയ്തു.

1940 മേയ് 29-ന് മരിക്കുംവരെ ഇവര്‍ ഇംഗ്ലണ്ടില്‍ത്തന്നെ വാസമുറപ്പിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍