This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഗ്വിസ്കിയോളാ, സോഫോനിസ്ബ (1528? - 1625)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഗ്വിസ്കിയോളാ, സോഫോനിസ്ബ (1528? - 1625)

Anguisciola,Sofonisba

ഇറ്റാലിയന്‍ ചിത്രകാരി. ക്രിമോണായില്‍ 1528-നോടടുത്തു ജനിച്ചു. ഫിലിപ്പ് രണ്ടാമന്റെ ക്ഷണപ്രകാരം 1560-ല്‍ ഇവര്‍ മാഡ്രിഡിലേക്കു പോയി. അവിടെ കൊട്ടാരം ചിത്രകാരിയായി നിയമിതയായി. മാഡ്രിഡിലായിരിക്കുമ്പോള്‍ ഇവര്‍ വരച്ച ഛായാചിത്രങ്ങള്‍ക്ക് വളരെ പ്രചാരം ലഭിച്ചു. അവ വളരെയധികം വിലമതിക്കപ്പെടുകയും ചെയ്തു. നിരവധി സ്വന്തം ഛായാചിത്രങ്ങളും ഇവര്‍ വരച്ചിട്ടുണ്ട്. അവയില്‍ ഒന്ന് ഹോളണ്ടിലെ യുഫിസി (Uffizi)യില്‍ സംരക്ഷിച്ചുവരുന്നു. ഇവരുടെ അഞ്ചു സഹോദരിമാരും ചിത്രകലയില്‍ പ്രാവീണ്യം നേടിയിരുന്നു.

1625-ല്‍ പാലര്‍മോയില്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍