This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസ്‌പാസ്‌മോഡിക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആന്റിസ്‌പാസ്‌മോഡിക്കുകള്‍== ==Antispasmodics== മാംസപേശികള്‍ക്കു പെട്ട...)
അടുത്ത വ്യത്യാസം →

03:08, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിസ്‌പാസ്‌മോഡിക്കുകള്‍

Antispasmodics

മാംസപേശികള്‍ക്കു പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന്‌ (ുെമ-ൊകൊളുത്തിവലിക്കൽ) പ്രതിവിധിയായി ഉപയോഗിക്കുന്ന രാസപദാർഥങ്ങള്‍. പേശികളുമായി ബന്ധപ്പെടുന്ന ഞരമ്പുകള്‍ക്കോ ഞരമ്പിലെ കോശങ്ങള്‍ക്കോ ഉണ്ടാകുന്ന ഉത്തേജനമാണ്‌ സ്‌പാസത്തിനുഹേതു. സ്‌പാസം ശരീരം മുഴുവന്‍ ബാധിച്ചാൽ അതിനെ സന്നി അഥവാ വികമ്പനം എന്നുപറയുന്നു. ഇവിടെ നിർദേശിക്കുന്ന പദാർഥങ്ങള്‍ സന്നിക്കുള്ളതല്ല; ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന കൊളുത്തിവലിക്കലിന്‌ ഉള്ളവയാണ്‌. മൊത്തത്തിൽ ആന്റിസ്‌പാസ്‌മോഡിക്കുകള്‍ പേശികളുടെ താന(tone)ത്തെ താഴ്‌ത്തുന്നവയായിരിക്കും. അവ ചിലപ്പോള്‍ പേശികളിൽ നേരിട്ടു പ്രവർത്തിച്ചും ചിലപ്പോള്‍ ധമനീയ-ആവേഗങ്ങളുടെ പ്രവേശനം തടഞ്ഞും വിഷമാവസ്ഥയെ നേരിടുവാന്‍ ശരീരത്തെ സഹായിക്കുന്നു. ബലഡോണ-ആൽക്കലോയ്‌ഡുകള്‍, ക്യൂരാരി (curari) ആൽക്കലോയ്‌ഡുകള്‍, പപ്പാവറിന്‍, ബാഷ്‌പശീലതൈലങ്ങള്‍ (essential oils) എന്നിവ പ്രകൃതിയിൽനിന്നും ലഭ്യമാക്കാവുന്ന ചില പ്രധാനപ്പെട്ട ആന്റിസ്‌പാസ്‌മോഡിക്കുകള്‍ ആണ്‌. അന്‍ജൈന പെക്‌റ്റോറിസ്‌ എന്ന ഒരു തരം ഹൃദ്‌രോഗത്തിൽ കൊറോണറി-ധമനികളുടെ സ്‌പാസം കുറയ്‌ക്കുന്നതിന്‌ നൈട്രറ്റുകള്‍ക്ക്‌ (ഉദാ. ഈഥൈൽ നൈട്രറ്റ്‌) പ്രത്യേകം കഴിവുണ്ട്‌. പൈത്തികവും വൃക്കസംബന്ധിയുമായ വേദനകള്‍ക്കും ഇവ നല്ല പ്രതിവിധികളാണ്‌. അട്രാപിന്‍, അഡ്രിനലിന്‍, പപ്പാവറിന്‍ എന്നിവ ആസ്‌ത്‌മാബാധിതരുടെ ശ്വസനികാശൂല(broncheolar spasm)ത്തിന്‌ നല്ല പ്രതിവിധികളാണ്‌. എഫ്രഡിന്‍, ഐസോപ്രിനലിന്‍, സ്‌ട്രമോണിയം, ചില ആന്റിഹിസ്റ്റമിനുകള്‍ എന്നിവയും ആന്റിസ്‌പാസ്‌മോഡിക്കുകളായി പ്രവർത്തിക്കുന്നു. ബലഡോണ വിഭാഗത്തിൽപ്പെടുന്ന "അട്രാപ്പിന്‍' പ്രധാനപ്പെട്ട ആന്റിസ്‌പാസ്‌മോഡിക്കാണ്‌. (പ്രാഫ. ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍