This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസ്‌പാസ്‌മോഡിക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിസ്‌പാസ്‌മോഡിക്കുകള്‍

Antispasmodics

മാംസപേശികള്‍ക്കു പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന്‌ (spasm-കൊളുത്തിവലിക്കല്‍) പ്രതിവിധിയായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. പേശികളുമായി ബന്ധപ്പെടുന്ന ഞരമ്പുകള്‍ക്കോ ഞരമ്പിലെ കോശങ്ങള്‍ക്കോ ഉണ്ടാകുന്ന ഉത്തേജനമാണ്‌ സ്‌പാസത്തിനുഹേതു. സ്‌പാസം ശരീരം മുഴുവന്‍ ബാധിച്ചാല്‍ അതിനെ സന്നി അഥവാ വികമ്പനം എന്നുപറയുന്നു. ഇവിടെ നിര്‍ദേശിക്കുന്ന പദാര്‍ഥങ്ങള്‍ സന്നിക്കുള്ളതല്ല; ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന കൊളുത്തിവലിക്കലിന്‌ ഉള്ളവയാണ്‌. മൊത്തത്തില്‍ ആന്റിസ്‌പാസ്‌മോഡിക്കുകള്‍ പേശികളുടെ താന(tone)ത്തെ താഴ്‌ത്തുന്നവയായിരിക്കും. അവ ചിലപ്പോള്‍ പേശികളില്‍ നേരിട്ടു പ്രവര്‍ത്തിച്ചും ചിലപ്പോള്‍ ധമനീയ-ആവേഗങ്ങളുടെ പ്രവേശനം തടഞ്ഞും വിഷമാവസ്ഥയെ നേരിടുവാന്‍ ശരീരത്തെ സഹായിക്കുന്നു.

ബലഡോണ-ആല്‍ക്കലോയ്‌ഡുകള്‍, ക്യൂരാരി (curari) ആല്‍ക്കലോയ്‌ഡുകള്‍, പപ്പാവറിന്‍, ബാഷ്‌പശീലതൈലങ്ങള്‍ (essential oils) എന്നിവ പ്രകൃതിയില്‍നിന്നും ലഭ്യമാക്കാവുന്ന ചില പ്രധാനപ്പെട്ട ആന്റിസ്‌പാസ്‌മോഡിക്കുകള്‍ ആണ്‌. അന്‍ജൈന പെക്‌റ്റോറിസ്‌ എന്ന ഒരു തരം ഹൃദ്‌രോഗത്തില്‍ കൊറോണറി-ധമനികളുടെ സ്‌പാസം കുറയ്‌ക്കുന്നതിന്‌ നൈട്രറ്റുകള്‍ക്ക്‌ (ഉദാ. ഈഥൈല്‍ നൈട്രറ്റ്‌) പ്രത്യേകം കഴിവുണ്ട്‌. പൈത്തികവും വൃക്കസംബന്ധിയുമായ വേദനകള്‍ക്കും ഇവ നല്ല പ്രതിവിധികളാണ്‌. അട്രാപിന്‍, അഡ്രിനലിന്‍, പപ്പാവറിന്‍ എന്നിവ ആസ്‌ത്‌മാബാധിതരുടെ ശ്വസനികാശൂല(broncheolar spasm)ത്തിന്‌ നല്ല പ്രതിവിധികളാണ്‌. എഫ്രഡിന്‍, ഐസോപ്രിനലിന്‍, സ്‌ട്രമോണിയം, ചില ആന്റിഹിസ്റ്റമിനുകള്‍ എന്നിവയും ആന്റിസ്‌പാസ്‌മോഡിക്കുകളായി പ്രവര്‍ത്തിക്കുന്നു. ബലഡോണ വിഭാഗത്തില്‍പ്പെടുന്ന "അട്രാപ്പിന്‍' പ്രധാനപ്പെട്ട ആന്റിസ്‌പാസ്‌മോഡിക്കാണ്‌.

(പ്രാഫ. ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍