This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഫൈബ്രിലേറ്ററി ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ആന്റിഫൈബ്രിലേറ്ററി ഔഷധങ്ങള്‍== == Antifibrillatory Drugs == ഫൈബ്രിലേഷന്‍ അഥവ...)
അടുത്ത വ്യത്യാസം →

03:12, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിഫൈബ്രിലേറ്ററി ഔഷധങ്ങള്‍

Antifibrillatory Drugs

ഫൈബ്രിലേഷന്‍ അഥവാ വികമ്പനം തടയുന്നതിനുള്ള ഔഷധങ്ങള്‍. ഫൈബ്രിലേഷന്‍ എന്നത്‌ പല അർഥത്തിലും വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഹൃദയത്തിന്റെ ആറിക്കിളിൽ(auricle) ഉണ്ടാകുന്ന വികമ്പനത്തെയാണ്‌ ഇവിടെ പ്രത്യേകമായി വിവക്ഷിച്ചിട്ടുള്ളത്‌. ഈ വികമ്പനാവസ്ഥയിൽ ആറിക്കിളിലൂടെ 400-നും 600-നും ഇടയ്‌ക്ക്‌ സ്‌പന്ദനങ്ങള്‍ താളം (rhythm)ഇല്ലാതെ കടന്നു പോകുന്നു. ഈ വൈഷമ്യം പരിഹരിക്കുന്നതിന്‌ വിനിയോഗിക്കുന്ന ഔഷധങ്ങളിൽ പ്രധാനമായ ചിലതാണ്‌ ക്വിനിഡിന്‍, പ്രാക്കേന്‍ അമൈഡ്‌, ലിഡൊക്കേന്‍, പ്രാപ്രാനൊലോള്‍, ഡൈഫിനൈൽ ഹിഡന്റോയിന്‍ എന്നിവ. സിങ്കോണ മരത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുള്ള അനേകം ആൽക്കലോയ്‌ഡുകളിലൊന്നാണ്‌ ക്വിനിഡിന്‍. കൊയിന (ക്വിനൈന്‍) എന്ന പ്രസിദ്ധമായ മലേറിയാ പ്രത്യൗഷധത്തിന്റെ ഒരു ഐസോമർ ആയ ഇത്‌ ഒരു വികമ്പന പ്രത്യൗഷധമാണെന്ന വസ്‌തുത 1917-ൽ ആണ്‌ തെളിഞ്ഞത്‌. വികമ്പനം (ആറിക്കിള്‍-വികമ്പനം) അനുഭവിക്കുന്ന മലമ്പനിക്കാർക്ക്‌ ക്വിനൈന്‍-ചികിത്സ നടത്തിയപ്പോള്‍ പനിയോടൊപ്പം വികമ്പനവും ശമിച്ചതായി കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന്‌ ക്വിനിഡിന്‍ എന്ന ആൽക്കലോയ്‌ഡ്‌ വേർതിരിക്കപ്പടുകയും വികമ്പനത്തെ തടയുന്നതിന്‌ ഇതിനു കൂടുതൽ ശക്തിയുണ്ടെന്നു തെളിയിക്കപ്പെടുകയും ചെയ്‌തു. ഹൃദയപേശികളുടെ ഉപാപചയ പ്രക്രിയകളിൽ ഇടപെട്ടുകൊണ്ടാണ്‌ ഈ രാസപദാർഥം പ്രവർത്തിക്കുന്നത്‌. അതിസാദകത്വം (depression) എന്ന സവിശേഷഗുണധർമം ഉള്ള ഈ മരുന്ന്‌ പേശികളുടെ അവിധേയതാകാലം (refractory period) ദീർഘിപ്പിക്കുകയും അങ്ങനെ വികമ്പനത്തെ തടയുകയും ചെയ്യുന്നു. ക്വിനിഡിന്‍ മറ്റു പല ഉപഫലങ്ങള്‍ക്കും കാരണമാകയാൽ പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു മരുന്നാണ്‌. പ്രാക്കേന്‍ അമൈഡ്‌ എന്ന രാസപദാർഥം ക്വിനിഡിന്‍ പോലെതന്നെ വികമ്പനഹരമായ ഔഷധമാണ്‌. ഏതാണ്ട്‌ ഇതിനോടു സദൃശമായ മറ്റൊരു ഔഷധമാണ്‌ ലിഡൊക്കേന്‍ (lidocane). ലിഡൊക്കേനിന്റെ പ്രാഥമിക പ്രവർത്തനം സ്ഥാനീയനിശ്ചേതകമായിട്ടാണ്‌ (local anaesthetic). പ്രാക്കേന്‍ അമൈഡിന്‌ ക്വിനിഡിന്റേതു പോലുള്ള ഉപഫലങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. ഡൈഫിനൈൽ ഹിഡന്റോയിന്‍, മെപാക്രിന്‍, സിന്‍ട്രാപാന്‍, പെഥിഡിന്‍, ഡൈലാന്റിന്‍ സോഡിയം മുതലായ വേറെയും പല രാസവസ്‌തുക്കള്‍ ആന്റിഫൈബ്രിലേറ്ററികളായി സന്ദർഭമനുസരിച്ച്‌ ഉപയോഗിച്ചു വരുന്നു. നോ: അതാളത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍