This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിപേറ്റർ (ബി.സി. 397-319)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ആന്റിപേറ്റർ (ബി.സി. 397-319) == == Antipater == മാസിഡോണിയയിലെ ഭരണകർത്താവ്‌. രാ...)
അടുത്ത വ്യത്യാസം →

03:09, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിപേറ്റർ (ബി.സി. 397-319)

Antipater

മാസിഡോണിയയിലെ ഭരണകർത്താവ്‌. രാജാവായ ഫിലിപ്പ്‌ കക (ബി.സി. 382-336)ന്റെ നിർദേശപ്രകാരം ആഥന്‍സുമായി ഒരു സമാധാനസന്ധിയുണ്ടാക്കാന്‍ അദ്ദേഹം നിയുക്തനായി (ബി.സി. 346). ഫിലിപ്പിന്റെ മരണാനന്തരം മഹാനായ അലക്‌സാണ്ടറുടെ പിന്തുടർച്ച ഭദ്രമാക്കുന്ന വിഷയത്തിൽ ആന്റിപേറ്ററും വലിയ പങ്കു വഹിച്ചു. അലക്‌സാണ്ടർ ഏഷ്യന്‍ ആക്രമണത്തിനു പുറപ്പെട്ടപ്പോള്‍ (334) മാസിഡോണിയയിലെ റീജന്റായി ഭരണം നിർവഹിച്ചത്‌ ആന്റിപേറ്റർ ആയിരുന്നു; ബാർബേറിയന്‍ ആക്രമണങ്ങളിൽനിന്ന്‌ മാസിഡോണിയയുടെ ഉത്തര ഭാഗങ്ങളെ രക്ഷിച്ചതും ഗ്രീസിൽ പൊതുവേ ക്രമസമാധാനം പാലിച്ചതും അദ്ദേഹത്തിന്റെ നേട്ടമാണ്‌. കോറിന്ത്‌ ലീഗുമായി യോജിച്ചുകൊണ്ടാണ്‌ അദ്ദേഹം ഗ്രീസ്‌ ഭരിച്ചത്‌. രാജ്യത്തുനിന്ന്‌ ബഹിഷ്‌കരിച്ചിരുന്ന ഏകാധിപതികളെ വീണ്ടും കുടിയിരുത്തിയതും ന്യൂനപക്ഷഭരണകൂടങ്ങളെ (Oligarchic Governments) സഹായിച്ചതും ആന്റിപേറ്ററുടെ ജനസമ്മതി കുറയാനിടയാക്കി. സ്‌പാർട്ടയിലെ രാജാവായ ആജിസ്‌ കകക (ഭ.കാ., ബി.സി. 338-331)നെ മെഗലൊപൊലിസ്‌ യുദ്ധത്തിൽ ആന്റിപേറ്റർ തോല്‌പിച്ചു (ബി.സി. 331). അലക്‌സാണ്ടറുടെ കാലശേഷം മാസിഡോണിയ, ഗ്രീസ്‌ എന്നിവിടങ്ങളിലെ ഭരണം ആന്റിപേറ്റർക്ക്‌ ലഭിച്ചു. ബി.സി. 323-322-ൽ നടന്ന ലാമിയന്‍ യുദ്ധത്തിൽ അദ്ദേഹം ഏഷ്യയിൽനിന്ന്‌ ലഭിച്ച പിന്തുണയോടെ അഥീനിയരെയും ഈറ്റോലിയരെയും തെസ്സിലിയരെയും തോല്‌പിച്ചു. ഫിലിപ്പ്‌ കകക (ഭ.കാ., ബി.സി. 323-317)ന്റെയും അലക്‌സാണ്ടർ കഢ (ഭ.കാ., ബി.സി. 323-310)ന്റെയും പ്രതിപുരുഷനായും മാസിഡോണിയ ഭരിച്ചു. ബി.സി. 319-ൽ ആന്റിപേറ്റർ അന്തരിച്ചു. നോ: മാസിഡോണിയന്‍ സാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍