This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിപേറ്റർ (ബി.സി. 397-319)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിപേറ്റര്‍ (ബി.സി. 397-319)

Antipater

മാസിഡോണിയയിലെ ഭരണകര്‍ത്താവ്‌. രാജാവായ ഫിലിപ്പ്‌ II (ബി.സി. 382-336)ന്റെ നിര്‍ദേശപ്രകാരം ആഥന്‍സുമായി ഒരു സമാധാനസന്ധിയുണ്ടാക്കാന്‍ അദ്ദേഹം നിയുക്തനായി (ബി.സി. 346). ഫിലിപ്പിന്റെ മരണാനന്തരം മഹാനായ അലക്‌സാണ്ടറുടെ പിന്തുടര്‍ച്ച ഭദ്രമാക്കുന്ന വിഷയത്തില്‍ ആന്റിപേറ്ററും വലിയ പങ്കു വഹിച്ചു. അലക്‌സാണ്ടര്‍ ഏഷ്യന്‍ ആക്രമണത്തിനു പുറപ്പെട്ടപ്പോള്‍ (334) മാസിഡോണിയയിലെ റീജന്റായി ഭരണം നിര്‍വഹിച്ചത്‌ ആന്റിപേറ്റര്‍ ആയിരുന്നു; ബാര്‍ബേറിയന്‍ ആക്രമണങ്ങളില്‍നിന്ന്‌ മാസിഡോണിയയുടെ ഉത്തര ഭാഗങ്ങളെ രക്ഷിച്ചതും ഗ്രീസില്‍ പൊതുവേ ക്രമസമാധാനം പാലിച്ചതും അദ്ദേഹത്തിന്റെ നേട്ടമാണ്‌. കോറിന്ത്‌ ലീഗുമായി യോജിച്ചുകൊണ്ടാണ്‌ അദ്ദേഹം ഗ്രീസ്‌ ഭരിച്ചത്‌. രാജ്യത്തുനിന്ന്‌ ബഹിഷ്‌കരിച്ചിരുന്ന ഏകാധിപതികളെ വീണ്ടും കുടിയിരുത്തിയതും ന്യൂനപക്ഷഭരണകൂടങ്ങളെ (Oligarchic Governments) സഹായിച്ചതും ആന്റിപേറ്ററുടെ ജനസമ്മതി കുറയാനിടയാക്കി. സ്‌പാര്‍ട്ടയിലെ രാജാവായ ആജിസ്‌ III (ഭ.കാ., ബി.സി. 338-331)നെ മെഗലൊപൊലിസ്‌ യുദ്ധത്തില്‍ ആന്റിപേറ്റര്‍ തോല്‌പിച്ചു (ബി.സി. 331). അലക്‌സാണ്ടറുടെ കാലശേഷം മാസിഡോണിയ, ഗ്രീസ്‌ എന്നിവിടങ്ങളിലെ ഭരണം ആന്റിപേറ്റര്‍ക്ക്‌ ലഭിച്ചു. ബി.സി. 323-322-ല്‍ നടന്ന ലാമിയന്‍ യുദ്ധത്തില്‍ അദ്ദേഹം ഏഷ്യയില്‍നിന്ന്‌ ലഭിച്ച പിന്തുണയോടെ അഥീനിയരെയും ഈറ്റോലിയരെയും തെസ്സിലിയരെയും തോല്‌പിച്ചു. ഫിലിപ്പ്‌ III (ഭ.കാ., ബി.സി. 323-317)ന്റെയും അലക്‌സാണ്ടര്‍ IV (ഭ.കാ., ബി.സി. 323-310)ന്റെയും പ്രതിപുരുഷനായും മാസിഡോണിയ ഭരിച്ചു. ബി.സി. 319-ല്‍ ആന്റിപേറ്റര്‍ അന്തരിച്ചു. നോ: മാസിഡോണിയന്‍ സാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍