This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രശബ്‌ദചിന്താമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ആന്ധ്രശബ്‌ദചിന്താമണി == പ്രാചീനതെലുഗുഭാഷാവ്യാകരണഗ്രന്ഥം. 11-...)
അടുത്ത വ്യത്യാസം →

13:23, 21 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്ധ്രശബ്‌ദചിന്താമണി

പ്രാചീനതെലുഗുഭാഷാവ്യാകരണഗ്രന്ഥം. 11-ാം ശ.-ത്തിൽ ജീവിച്ചിരുന്ന നന്നയ്യഭട്ടന്‍ രചിച്ചതാണ്‌ ഈ കൃതി. തെലുഗുഭാഷയിലെ ആദികാവ്യമായി കരുതപ്പെടുന്ന ആന്ധ്രഭാരതത്തിന്റെ കർത്താവുകൂടിയാണ്‌ നന്നയ്യ. സംസ്‌കൃതത്തിലാണ്‌ ആന്ധ്രശബ്‌ദചിന്താമണി രചിച്ചിരിക്കുന്നത്‌. പാണിനീയം തുടങ്ങിയ വ്യാകരണഗ്രന്ഥങ്ങളുടെ മാതൃകയിൽ സംസ്‌കൃതസൂത്രങ്ങളായി ഈ കൃതി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. സംസ്‌കൃത ഭാഷാവ്യാകരണത്തിലെ സാങ്കേതികപദങ്ങള്‍ വളരെയേറെ സ്വീകരിച്ചിട്ടുള്ളതുകൂടാതെ പുതിയ ഏതാനും സംജ്ഞകളും ആന്ധ്രശബ്‌ദചിന്താമണിയിൽ പ്രയോഗിച്ചിട്ടുണ്ട്‌. തെലുഗുഭാഷയുടെ ഒരു ആധികാരികശാസ്‌ത്ര ഗ്രന്ഥമെന്ന നിലയിൽ ആന്ധ്രശബ്‌ദചിന്താമണി രചിച്ചതുകൊണ്ട്‌ ഗ്രന്ഥകാരനെ തെലുങ്കർ "ശബ്‌ദശാസന' എന്നും "വാഗനുശാസന' എന്നും ആദരപൂർവം വിളിച്ചുവരുന്നു. ആന്ധ്രശബ്‌ദചിന്താമണിയിൽ അഞ്ച്‌ അധ്യായങ്ങളുണ്ട്‌: ഒന്നാം അധ്യായത്തിൽ കാവ്യത്തെ പൊതുവിൽ നിർവചിച്ചതിനുശേഷം സംജ്ഞകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു; രണ്ടാം അധ്യായത്തിൽ സന്ധിയെയും, മൂന്നാം അധ്യായത്തിൽ "അജന്തപരിച്ഛന്തം' അല്ലെങ്കിൽ "വിഭക്തലു' എന്ന്‌ വിഭക്തിയെയും, നാലാം അധ്യായത്തിൽ "ഹല്ലുലു' അല്ലെങ്കിൽ വ്യാകരണപ്രയോഗ സവിശേഷതകളേയും, അഞ്ചിത ക്രിയകളേയുംകുറിച്ച്‌ വിവരിക്കുന്നു. പ്രാർഥനയോ രാജസ്‌തുതിയോ കൂടാതെ "വിശ്വശ്രയഃകാവ്യം' എന്നൊരു സൂത്രംകൊണ്ടാണ്‌ കൃതി ആരംഭിച്ചിരിക്കുന്നത്‌. കാവ്യത്തെക്കുറിച്ച്‌ പൊതുവിൽ നിർവചിക്കുന്നിടത്ത്‌ "തദദോഷൌ പരിവൃതാ ച വാഗർഥൗ' എന്നും "യാ വാക്‌ യാ രസോക്തിഃ സാ വാക്‌' എന്നും പറഞ്ഞിരിക്കുന്നു. മറ്റൊരു സൂത്രത്തിൽ ഭാഷ എന്നത്‌ ഒരു അരുവിക്ക്‌ തുല്യമാണെന്ന്‌ പറയുന്നു. ഒരു ജീവദ്‌ഭാഷയിൽ, അരുവിയിൽ വെള്ളം വന്നുചേരുന്നതുപോലെ, പുതിയ പദങ്ങള്‍ വന്നുചേരുമെന്നാണ്‌ വിവക്ഷ. വാക്കുകള്‍ക്ക്‌ അർഥം വന്നുചേരുന്നത്‌ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമാണെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. തെലുഗുഭാഷയിൽ പില്‌ക്കാലത്ത്‌ ശബ്‌ദചിന്താമണിയെ ആധാരമാക്കി രചിച്ച പല പ്രാമാണിക വ്യാകരണഗ്രന്ഥങ്ങള്‍ ഉണ്ടായി. ശബ്‌ദചിന്താമണിക്ക്‌ ഏറ്റവും പ്രാചീനമായ വ്യാകരണഗ്രന്ഥം എന്ന അംഗീകാരം ഇന്നും നിലവിലിരിക്കുന്നു. (അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍