This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തമിയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:37, 18 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്തമിയോണ്‍

Anthemion

സാധാരണ വാസ്തുശില്പങ്ങളില്‍ അലങ്കരണാര്‍ഥം പദ്മദളാകാരത്തിലുള്ള കൊത്തുപണികള്‍ നടത്തുന്നതിനു പാശ്ചാത്യരാജ്യങ്ങളില്‍ പറഞ്ഞുവരുന്ന പേര്. ഈജിപ്തിലും ഏഷ്യന്‍ രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന ഈ സമ്പ്രദായം ഗ്രീക്കുകാര്‍ സ്വീകരിക്കുകയും കൂടുതല്‍ ആകര്‍ഷകമായ ഒരു ശൈലിയില്‍ ആവിഷ്കരിക്കുകയും ചെയ്തു. വിരിച്ചുപിടിച്ച കൈപ്പത്തിയിലെ വിരലുകള്‍ പോലെ ദളങ്ങള്‍ വിവിധ കോണങ്ങളില്‍ മുകളിലേക്കു കതിര്‍കണക്കെ നില്ക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ഈ രൂപവിന്യാസം അലങ്കരണകലയുടെ ഒരു ഭാഗമായി സ്വീകരിക്കയും വാസ്തുശില്പങ്ങളിലേക്കു പകര്‍ത്തുകയും ചെയ്തുവന്നു. ആധുനികവാസ്തുവിദ്യയിലും ഇന്ന് ഈ ശൈലിയിലുള്ള അലങ്കരണസമ്പ്രദായത്തിനു ഗണ്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ കമഴ്ത്തോടുകളിലും മൂല ഓടുകളിലും മാത്രമല്ല സ്തൂപികാഗ്രങ്ങളില്‍​പ്പോലും ഈ ശൈലിയിലുള്ള രൂപവിന്യാസങ്ങള്‍ അലങ്കരണാര്‍ഥം ചെയ്തുവയ്ക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍