This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ബ്രൂക്ക്സ് (1848 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ്, ബ്രൂക്ക്സ് (1848 - 1927)

Adams,Brooks


യു.എസ്. ചരിത്രകാരന്‍. മാസാച്ചുസെറ്റ്സിലെ ക്വിന്‍സിയില്‍ 1848 ജൂണ്‍ 24-ന് ജനിച്ചു. ഹാര്‍വേഡ് സര്‍വകലാശാലയില്‍നിന്നും 1870-ല്‍ ബിരുദം നേടി. 1881 വരെ ബോസ്റ്റണില്‍ അഭിഭാഷകവൃത്തിയില്‍ കഴിഞ്ഞശേഷം ഇദ്ദേഹം യൂറോപ്പ്, മധ്യപൂര്‍വരാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. 1895-ല്‍ രചിച്ച ഒരു നിയമഗ്രന്ഥം (Law of Civilisation and Decay) ഇദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. 1900-ത്തില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച ഒരു സാമ്പത്തിക ശാസ്ത്രകൃതി (America's Economic Supremacy) 50 വര്‍ഷത്തിനുള്ളില്‍ ലോകത്ത് രണ്ടു വന്‍ശക്തികളുണ്ടാവുമെന്നും അതില്‍ത്തന്നെ യു.എസ്. സാമ്പത്തികമേധാവിത്വം പുലര്‍ത്തുമെന്നും പ്രവചിച്ചു. 1904 മുതല്‍ 1911 വരെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ നിയമവിദ്യാലയത്തില്‍ ലെക്ചറര്‍ ആയിരുന്നു. അമേരിക്കന്‍ രീതിയിലുള്ള ഭരണകൂടങ്ങളുടെ വൈകല്യങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള മറ്റൊരു കൃതി (The Theory of Social Revolutions) 1913-ല്‍ പ്രസിദ്ധീകരിച്ചു. തന്റെ സഹോദരനും ചരിത്രകാരനുമായ ഹെന്‍റി ആഡംസിന്റെ (1838-1918) നിര്യാണത്തോടെ, ഹെന്‍റി പ്രസിദ്ധീകരണത്തിനു തയ്യാറാക്കിവച്ചിരുന്ന ഒരു ഗ്രന്ഥം (The Degradation of the Democratic Dogma) അവതാരികയോടുകൂടി ബ്രൂക്ക്സ് 1920-ല്‍ പ്രകാശനം ചെയ്തു. മാസാച്ചുസെറ്റ്സ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സ് എന്നിവയില്‍ ഇദ്ദേഹം അംഗമായിരുന്നു.

1927 ഫെ. 13-ന് ബോസ്റ്റണില്‍ ആഡംസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍