This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആട്ടം

കരചരണാദ്യംഗങ്ങളുടെ വിന്യാസങ്ങള്‍ ഗാനതാളമേളത്തിന് യോജിപ്പിച്ച് ലളിതമായും ഉദ്ധതമായും പ്രകടിപ്പിക്കുന്ന ഒരു കലാരൂപം.

ആട്ടം എന്ന ശുദ്ധദ്രാവിഡപദത്തിന്റെ കേവലമായ അര്‍ഥം പാര്‍ശ്വങ്ങളിലേക്കുള്ള ചലനം, ഉലച്ചില്‍, ഇളക്കം എന്നിവ മാത്രമാണ്. കാലക്രമേണ കളി, നൃത്തം, കൂത്ത് തുടങ്ങി മെയ്യിളക്കം ആവശ്യമായിട്ടുള്ള പ്രകടനങ്ങള്‍ക്കും 'ആട്ടം' എന്ന പേര് സിദ്ധിച്ചു. ഉദാ. കൂത്താട്ടം, അമ്മാനാട്ടം, പന്താട്ടം, ചൂതാട്ടം, മുടിയാട്ടം, കൂടിയാട്ടം, കുറത്തിയാട്ടം, കോലാട്ടം, ദാസിയാട്ടം, മോഹിനിയാട്ടം, രാമനാട്ടം, കൃഷ്ണാട്ടം. വളരെ പ്രാചീനകാലം മുതല്ക്കേ ഇവയില്‍ പലതും കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇവയില്‍ തന്നെ ചിലതെല്ലാം അപ്പാടെ തിരോധാനം ചെയ്തുപോയി എങ്കിലും, ചിലതെല്ലാം ഇന്നും ഏറെക്കുറെ പ്രാദേശികമായി നിലനിന്നുവരുന്നുണ്ട്. അത്തരം ആട്ടങ്ങളില്‍ ചിലത് രൂപഭേദങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. മറ്റു ചിലതു മൗലികരൂപത്തിന് മാറ്റമൊന്നും ഭവിക്കാതെ തന്നെയും നിലനിന്നുപോരുന്നുണ്ട്. ഇക്കൂട്ടത്തില്‍ രാമനാട്ടം കഥകളി (ആട്ടം) എന്ന പേരിലും, ദാസിയാട്ടം ഭരതനാട്യം എന്നപേരിലുമാണ് ഇന്നു പൊതുവേ അറിയപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍