This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്സ്ബര്‍ഗ് ലീഗ് (1686)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗ്സ്ബര്‍ഗ് ലീഗ് (1686)

League of Augsburg

വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന ലിയോപോള്‍ഡ് I (1658-1705)-ഉം സ്പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരും ബവേറിയ, സാക്സണി, പെലറ്റിനേറ്റ് എന്നീ പ്രദേശങ്ങളിലെ ഇലക്ടര്‍മാരും (വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരെ തിരഞ്ഞെടുക്കുന്ന ജര്‍മന്‍പ്രഭുക്കന്മാര്‍) ചേര്‍ന്ന് 1686 ജൂല. 9-ന് രൂപീകരിച്ച ഒരു രാഷ്ട്രീയ സഖ്യം. ഫ്രാന്‍സിലെ ലൂയി XIV (1643-1715)ന്റെ സാമ്രാജ്യവികസനഭീഷണിക്കെതിരായി രൂപവത്കരിക്കപ്പെട്ട ഈ സഖ്യം ഗ്രാന്‍ഡ് അലയന്‍സ് (Grand Alliance) എന്നും അറിയപ്പെടുന്നു. ഈ സഖ്യത്തില്‍ പങ്കാളികളായ രാഷ്ട്രങ്ങള്‍ യോജിച്ച് ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുകയോ ലിയോപോള്‍ഡിന്റെ യഥാര്‍ഥസുഹൃത്തുക്കളായി പ്രവര്‍ത്തിക്കുകയോ ചെയ്തില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍