This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്രമണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്രമണം

Assault

ബലപ്രയോഗഭീതി ജനിപ്പിക്കുകയെന്ന കുറ്റകൃത്യം. ഇ.ശി. നി. 351-ാം വകുപ്പില്‍ ആക്രമണത്തിന്റെ നിര്‍വചനവും 352-ല്‍ അതിനുള്ള ശിക്ഷകളും അടങ്ങിയിരിക്കുന്നു.

ഒരാള്‍ മറ്റൊരാളെ അയാളുടെ സാന്നിധ്യത്തില്‍ വാക്കാലോ ആംഗ്യംമൂലമോ കൈയേറ്റം നടത്തുമെന്നുള്ള ഭീതി ജനിപ്പിക്കുകയാണെങ്കില്‍ അതിന് ആക്രമണം എന്നുപറയുന്നു. ആക്രമണം എന്ന വാക്കിന്റെ സാധാരണ അര്‍ഥം കുറ്റകരമായ ബലപ്രയോഗമോ കൈയേറ്റമോ എന്നാണ്; എന്നാല്‍ നിയമദൃഷ്ട്യാ ആക്രമണമെന്ന കുറ്റമാകുന്നതിന് ബലപ്രയോഗമോ കൈയേറ്റമോ ഉണ്ടാവണമെന്നു നിര്‍ബന്ധമില്ല. ബലം പ്രയോഗിക്കുമെന്ന ഭീഷണി അപരനില്‍ ഉളവായാല്‍ ആക്രമണമെന്ന കുറ്റമായിത്തീരുന്നു. ഉദാ. എ ബിയെ അടിക്കും എന്ന് ബി വിശ്വസിക്കും എന്ന ധാരണയോടുകൂടി എ അയാളുടെ മുഷ്ടി ചുരുട്ടി ബിയുടെ നേര്‍ക്ക് കാണിച്ചാല്‍ അത് ആക്രമണം എന്ന കുറ്റത്തിന്റെ വ്യാപ്തിയില്‍പ്പെടുന്നു.

ഇ.ശി.നി. 352-ാം വകുപ്പ് അനുസരിച്ച് ആക്രമണത്തിന് മൂന്നുമാസത്തെ വെറും തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്കാം. ആക്രമണം കുറ്റകരമായ ബലപ്രയോഗത്തെക്കാള്‍ (criminal assault) കുറഞ്ഞ ഒരു കുറ്റമാണ്.

(പി.സി. കോശി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍