This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്വാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 20 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസ്വാന്‍

Aswan

ഉത്തര ഈജിപ്തില്‍ നൈല്‍നദിയുടെ കിഴക്കേക്കരയിലുള്ള ഒരു നഗരവും ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോവില്‍നിന്നും 893 കി.മീ. തെക്കായിട്ടാണ് സ്ഥിതി. കെയ്റോയുമായി റെയില്‍മാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിന്റെ അതിര്‍ത്തിയോടടുത്തുളള ഈ നഗരം സുഡാന്‍, എത്യോപ്യ എന്നീ അയല്‍രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ കേന്ദ്രവും സൈനികസങ്കേതവുമാണ്. നദീതീരത്തെ അതിവിസ്തൃതമായ ഒരു സമതലത്തിലാണ് ഈ പട്ടണം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഒരു സുഖവാസകേന്ദ്രമെന്ന നിലയില്‍ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിസ്തൃതി: 883 ച.കി.മീ.

ഈ നഗരത്തിന്റെ പ്രാധാന്യം, ഇതിന് 5.6 കി.മീ. ദൂരത്തായുള്ള അസ്വാന്‍ അണക്കെട്ടുമൂലം ഇരട്ടിച്ചിട്ടുണ്ട്. സോവിയറ്റ് സഹകരണത്തോടെ 1956-ല്‍ പണി ആരംഭിച്ച അസ്വാന്‍ ഹൈ ഡാം (Aswan High Dam) പട്ടണത്തിനടുത്തുള്ള മറ്റൊരു കൂറ്റന്‍ അണക്കെട്ടാണ്. നോ: അസ്വാന്‍ അണക്കെട്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍