This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസന്‍സോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:06, 8 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസന്‍സോള്‍

പശ്ചിമബംഗാളില്‍ ബര്‍ദ്വാന്‍ ജില്ലയിലെ വ്യവസായ പ്രധാനമായ നഗരം. കൊല്‍ക്കത്തയില്‍ നിന്നും 211 കി.മീ.വ.പ. ആയി സ്ഥിതിചെയ്യുന്ന അസന്‍സോള്‍ പൂര്‍വ റെയില്‍വേയിലെ ഒരു പ്രധാന കേന്ദ്രമാണ്. ഗ്രാന്‍ഡ് കോര്‍ഡ് ലൈനും, അസന്‍സോള്‍-ഖരഗ്പൂര്‍ ലൈനും ഇവിടെ സന്ധിക്കുന്നു; കല്‍ക്കരിപ്രദേശത്താണ് നഗരം സ്ഥിതിചെയ്യുന്നത്. തന്‍മൂലം ഇവിടം കല്‍ക്കരി കയറ്റുമതിയുടെ പ്രധാനകേന്ദ്രമായിരിക്കുന്നു. അസന്‍സോള്‍ ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രവുമാണ്; അതോടനുബന്ധിച്ച് വികസിച്ചിട്ടുള്ള നിരവധി വ്യവസായങ്ങള്‍ ഈ നഗരത്തിലുണ്ട്. ദാമോദര്‍ നദീതടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഇത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍