This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടദിഗ്ഗജങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടദിഗ്ഗജങ്ങള്‍

ഐരാവതന്‍, പുണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പദന്തന്‍, സാര്‍വഭൌമന്‍, സുപ്രതീകന്‍ എന്നീ എട്ടു മഹാഗജങ്ങള്‍. ഇവര്‍ തങ്ങളുടെ പിടിയാനകളുമൊത്ത് കിഴക്ക് തുടങ്ങിയ എട്ടു ദിക്കുകളില്‍ ആവാസമുറപ്പിച്ചിരിക്കുന്നതായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. അഭ്രമു, കപില, പിംഗല, അനുപമ, താമ്രകര്‍ണി, ശുഭ്രദന്തി, അംഗന, അഞ്ജനാവതി എന്നിവരാണ് ആ പിടിയാനകള്‍ പ്രപഞ്ചഭാരം താങ്ങിനില്ക്കുന്ന മഹാശക്തികളില്‍ ഇവരെയും പൌരാണികര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐരാവതന്‍ (ഐരാവതം) അമൃതമഥനാവസരത്തില്‍ പാലാഴിയില്‍നിന്നുദ്ഭവിച്ച നാല്ക്കൊമ്പനാനയാണെന്നു പുരാണങ്ങളില്‍ കാണുന്നു. ഉണ്ടായ ഉടനേതന്നെ ദേവേന്ദ്രന്‍ ഇതിനെ സ്വന്തമാക്കി എന്നാണ് പുരാണകഥ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍