This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അശ തമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന് പ്ര...)
 
വരി 1: വരി 1:
-
അശ  
+
=അശ=
-
തമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന്  പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് ലഘുമാത്രകള്‍ നിറഞ്ഞതിനു 'നേരശൈ' എന്നും ഗുരുമാത്രകള്‍ക്ക് 'നിരയശൈ' എന്നും പറഞ്ഞുവരുന്നു. 'അശ താന്‍ നേരു നിരയു-മേശാം ലഘുഗുരുക്കളില്‍' എന്ന് കേരളകൌമുദി എന്ന ശാസ്ത്രകൃതിയില്‍ കോവുണ്ണി നെടുങ്ങാടി (1831-89) പ്രസ്താവിച്ചിട്ടുണ്ട്.  
+
തമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന്  പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് ലഘുമാത്രകള്‍ നിറഞ്ഞതിനു 'നേരശൈ' എന്നും ഗുരുമാത്രകള്‍ക്ക് 'നിരയശൈ' എന്നും പറഞ്ഞുവരുന്നു. 'അശ താന്‍ നേരു നിരയു-മേശാം ലഘുഗുരുക്കളില്‍' എന്ന് കേരളകൗമുദി എന്ന ശാസ്ത്രകൃതിയില്‍ കോവുണ്ണി നെടുങ്ങാടി (1831-89) പ്രസ്താവിച്ചിട്ടുണ്ട്.  
-
  തമിഴ് വൃത്തശാസ്ത്രത്തിന്റെ മുഖ്യഘടകങ്ങള്‍ എഴുത്ത് അശൈ, ചീര്‍, തളൈ, അടി, തൊടൈ, പാവിനം എന്നിവയാണ്. ഇവയില്‍ എഴുത്ത്-അതായത് അക്ഷരം-രണ്ടു വിധമുണ്ട്: 'നെടില്‍' (ദീര്‍ഘം), 'കുറില്‍' (ഹ്രസ്വം); എഴുത്തുകള്‍ ചേര്‍ന്നാണ് അശകള്‍ ഉണ്ടാകുന്നത്. ഏ.ആര്‍. രാജരാജവര്‍മ വൃത്തമഞ്ജരിയില്‍ ഇതിനെ ദൃഷ്ടാന്തീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'പ, പല്‍, പാ, പാല്‍ എന്നിങ്ങനെ ഒന്നിലധികം സ്വരമില്ലാത്ത വര്‍ണസമുദായം നേരശ; വര, പരല്‍, പരാ, പരാന്‍ ഇങ്ങനെ രണ്ടു സ്വരം ചേര്‍ന്നത് നിരയശ. ഈ അശകള്‍ ചേരുമ്പോള്‍ 'ചീര്‍' (പാദം) ഉണ്ടാകുന്നു. ചീരുകളെ 'അശൈച്ചീര്‍' (ഓരശൈച്ചീര്‍), 'ഇയര്‍ച്ചീര്‍'  (ഈരശൈച്ചീര്‍), 'ഉരിച്ചീര്‍' (മൂന്ന്); 'പൊതുച്ചീര്‍' (നാല്) എന്നും വിഭജിച്ചിട്ടുണ്ട്. നോ: ഛന്ദശ്ശാസ്ത്രം; വൃത്തമഞ്ജരി
+
തമിഴ് വൃത്തശാസ്ത്രത്തിന്റെ മുഖ്യഘടകങ്ങള്‍ എഴുത്ത് അശൈ, ചീര്‍, തളൈ, അടി, തൊടൈ, പാവിനം എന്നിവയാണ്. ഇവയില്‍ എഴുത്ത്-അതായത് അക്ഷരം-രണ്ടു വിധമുണ്ട്: 'നെടില്‍' (ദീര്‍ഘം), 'കുറില്‍' (ഹ്രസ്വം); എഴുത്തുകള്‍ ചേര്‍ന്നാണ് അശകള്‍ ഉണ്ടാകുന്നത്. ഏ.ആര്‍. രാജരാജവര്‍മ ''വൃത്തമഞ്ജരി''യില്‍ ഇതിനെ ദൃഷ്ടാന്തീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'പ, പല്‍, പാ, പാല്‍ എന്നിങ്ങനെ ഒന്നിലധികം സ്വരമില്ലാത്ത വര്‍ണസമുദായം നേരശ; വര, പരല്‍, പരാ, പരാന്‍ ഇങ്ങനെ രണ്ടു സ്വരം ചേര്‍ന്നത് നിരയശ. ഈ അശകള്‍ ചേരുമ്പോള്‍ 'ചീര്‍' (പാദം) ഉണ്ടാകുന്നു. ചീരുകളെ 'അശൈച്ചീര്‍' (ഓരശൈച്ചീര്‍), 'ഇയര്‍ച്ചീര്‍'  (ഈരശൈച്ചീര്‍), 'ഉരിച്ചീര്‍' (മൂന്ന്); 'പൊതുച്ചീര്‍' (നാല്) എന്നും വിഭജിച്ചിട്ടുണ്ട്. ''നോ: ഛന്ദശ്ശാസ്ത്രം; വൃത്തമഞ്ജരി''

Current revision as of 12:00, 25 ഓഗസ്റ്റ്‌ 2009

അശ

തമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന് പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് ലഘുമാത്രകള്‍ നിറഞ്ഞതിനു 'നേരശൈ' എന്നും ഗുരുമാത്രകള്‍ക്ക് 'നിരയശൈ' എന്നും പറഞ്ഞുവരുന്നു. 'അശ താന്‍ നേരു നിരയു-മേശാം ലഘുഗുരുക്കളില്‍' എന്ന് കേരളകൗമുദി എന്ന ശാസ്ത്രകൃതിയില്‍ കോവുണ്ണി നെടുങ്ങാടി (1831-89) പ്രസ്താവിച്ചിട്ടുണ്ട്.

തമിഴ് വൃത്തശാസ്ത്രത്തിന്റെ മുഖ്യഘടകങ്ങള്‍ എഴുത്ത് അശൈ, ചീര്‍, തളൈ, അടി, തൊടൈ, പാവിനം എന്നിവയാണ്. ഇവയില്‍ എഴുത്ത്-അതായത് അക്ഷരം-രണ്ടു വിധമുണ്ട്: 'നെടില്‍' (ദീര്‍ഘം), 'കുറില്‍' (ഹ്രസ്വം); എഴുത്തുകള്‍ ചേര്‍ന്നാണ് അശകള്‍ ഉണ്ടാകുന്നത്. ഏ.ആര്‍. രാജരാജവര്‍മ വൃത്തമഞ്ജരിയില്‍ ഇതിനെ ദൃഷ്ടാന്തീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'പ, പല്‍, പാ, പാല്‍ എന്നിങ്ങനെ ഒന്നിലധികം സ്വരമില്ലാത്ത വര്‍ണസമുദായം നേരശ; വര, പരല്‍, പരാ, പരാന്‍ ഇങ്ങനെ രണ്ടു സ്വരം ചേര്‍ന്നത് നിരയശ. ഈ അശകള്‍ ചേരുമ്പോള്‍ 'ചീര്‍' (പാദം) ഉണ്ടാകുന്നു. ചീരുകളെ 'അശൈച്ചീര്‍' (ഓരശൈച്ചീര്‍), 'ഇയര്‍ച്ചീര്‍' (ഈരശൈച്ചീര്‍), 'ഉരിച്ചീര്‍' (മൂന്ന്); 'പൊതുച്ചീര്‍' (നാല്) എന്നും വിഭജിച്ചിട്ടുണ്ട്. നോ: ഛന്ദശ്ശാസ്ത്രം; വൃത്തമഞ്ജരി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍