This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വതി

ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആദ്യത്തേത്. ജ്യോതിഷത്തില്‍, ഫലപ്രവചനത്തിനായി ഗ്രഹനക്ഷത്രാദികളുടെ സ്ഥാനങ്ങള്‍ നിര്‍ണയിക്കുവാന്‍ രാശിചക്രം പ്രയോജനപ്പെടുത്തുന്നു. ചന്ദ്രന്റെ രാശിസ്ഥിതി നിര്‍ണയിക്കുന്നതു നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്. രാശിചക്രത്തിലെ 12 രാശികളില്‍ ആദ്യത്തേതായ മേടത്തിന്റെ ആരംഭം കുറിക്കുന്നത് ഈ നക്ഷത്രമാണ്.

മൂന്നു താരങ്ങളുടെ യോഗംകൊണ്ട് ആകാശത്തില്‍ അശ്വമുഖംപോലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. ഓരോ നക്ഷത്രത്തിനും ദേവതയുണ്ടെന്നു ജ്യോതിഷത്തില്‍ കണക്കാക്കുന്നു. അതിന്‍പ്രകാരം ഇരട്ടകളും അതിസുന്ദരന്‍മാരും സുരലോകഭിഷഗ്വരന്‍മാരുമായ അശ്വനീദേവന്‍മാരാണ് ഈ നക്ഷത്രത്തിന്റെ ദേവതാസ്ഥാനം വഹിക്കുന്നത്.

(പ്രൊഫ. എസ്.കെ. പെരിനാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍