This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്ലീല സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 16 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അശ്ലീല സാഹിത്യം

Pornography


ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യം. ഗ്രാമ്യം, അസഭ്യം, ജുഗുപ്സാവഹം എന്നീ പദങ്ങളുടെ ദുസ്സൂചനകള്‍ 'അശ്ലീല' പദത്തില്‍ അടങ്ങിയിരിക്കുന്നു. ഭാരതീയ കാവ്യസങ്കല്പപ്രകാരം 'വ്രീഡാദായി, ജുഗുപ്സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ളീലം മൂന്നുവിധമാകുന്നു' എന്ന് വാമനാലങ്കാരം എന്ന സാഹിത്യശാസ്ത്രഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അശ്ളീലപ്രതീതി ജനിപ്പിക്കുന്ന ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയും മറ്റും തടയാന്‍ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുവാചകഹൃദയത്തെ അസാന്‍മാര്‍ഗിക പ്രേരണയ്ക്കു വിധേയമാക്കുന്നു എന്നതാണ് ഇത്തരം കൃതികള്‍ക്കെതിരായി ഉന്നയിക്കപ്പെടാറുള്ള ആക്ഷേപം.

നിയതമായ പരിധി കല്പിക്കുവാന്‍ കഴിയുന്ന സാഹിത്യത്തിന്റെ ഒരു ശാഖയോ വിഭാഗമോ ആയി സങ്കല്പിച്ചുകൊണ്ടാണ് അശ്ലീലസാഹിത്യത്തിന്റെ പ്രചാരത്തെ തടയുന്നതിനുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ സാധാരണയായി മുഴങ്ങികേള്‍ക്കാറുള്ളത്. പക്ഷേ, ഏതുതരം കൃതികളെയാണ് ഈ സാഹിത്യശാഖയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നുള്ള പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യത്തെക്കുറിച്ച് ആര്‍ക്കുംതന്നെ വ്യക്തമായ ധാരണകളോ, അഭിപ്രായങ്ങളോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതിനുകാരണം, അശ്ലീലതയെപ്പറ്റി സാര്‍വജനീനമായ ഒരു സങ്കല്പം ഉണ്ടാക്കാന്‍ സാധ്യമല്ലാത്തതുതന്നെ. കാലദേശഭേദങ്ങള്‍ക്കതീതമായ ഒരളവുകോല്‍ കണ്ടെത്തുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അശ്ലീലതയ്ക്കു സാര്‍വത്രിക സമ്മതി നേടുവാന്‍ കഴിവുള്ള ഒരു നിര്‍വചനം സാധ്യമാവുകയുള്ളു. പക്ഷേ, അശ്ലീലതയുടെ കാര്യത്തില്‍ അപ്രകാരമുള്ള ഒരു മാനദണ്ഡം കണ്ടെത്തുക ദുഷ്കരമാണ്. അശ്ലീലതാസങ്കല്പത്തെപ്പോലെ, ദേശകാലഭേദമനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കല്പം ഉണ്ടെങ്കില്‍ അതൊരുപക്ഷേ ലൈംഗികസദാചാരത്തെക്കുറിച്ചുള്ളതായിരിക്കും.

സങ്കല്പ വൈരുധ്യങ്ങള്‍. ഒരേ സംസ്കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ളീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍